അഷ്ട ലക്ഷ്മി താംബൂല സമർപ്പണം ആരംഭം.


ചെങ്ങാമനാട് : ആലുവ ശ്രീവാസുദേവപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ അഷ്ടലക്ഷ്മി താംബൂല സമർപ്പണ മഹോത്സവം ഇന്ന് ആരംഭിക്കുന്നു. അക്ഷയ തൃതീയ മുതൽ എട്ടു ദിവസം മാത്രം ക്ഷേത്ര ത്തിൽ നടക്കുന്ന ചടങ്ങാണ് താംബൂല സമർപ്പണം.

രാവിലെ 5:30നു ഗണപതി ഹോമം തുടർന്ന് ഉഷപൂജ, ശ്രീഭൂത ബലി തുടങ്ങിയ ചടങ്ങുകൾക്ക് ശേഷം 10:30 ന് മഹാകളഭാഭിഷേകം ഉണ്ടാ യിരിക്കുന്നതാണ്. അതിനു ശേഷം താംബൂല സമർപ്പണം ആരംഭി ക്കുകയും തുടർന്നുള്ള എട്ടു നാളുകളിൽ ക്ഷേത്ര നട തുറന്നിരിക്കുന്ന സമയങ്ങളിൽ എല്ലാം തന്നെ ഭക്തർക്ക് താംബൂല സമർപ്പണം നടത്താ വുന്നതും ആണ്.അരി, മഞ്ഞൾ പറ, പട്ടുo വൽക്കണ്ണാടിയും തിരുനടയിൽ സമർപ്പിക്കൽ തുടങ്ങിയവയാണ് ഈ ദിവസങ്ങളിലേ മറ്റു പ്രധാന വഴിപാടുകൾ. ഈ എട്ട് ദിവസവും രാവിലെ 5:30 മുതൽ 11:30 വരെയും വൈകിട്ട് 5:30 മുതൽ 8:00 വരെയും നടതുറന്നിരിക്കുന്നതാണ്.

ക്ഷേത്ര തന്ത്രി കാശാംകോട്ടം സുനേശൻ നമ്പൂതിരിപ്പാട്, മേൽ ശാന്തി ചുള്ളി നാരായണൻ നമ്പൂതിരി, കുറിശ്ശി നാരായണൻ നമ്പൂതിരി തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകും.

അഷ്ടലക്ഷ്‌മി ഭാവത്തിൽ ലക്ഷമീ ദേവിയും മഹാവിഷ്ണുവും ഒരേ ശ്രീ കോവിലിൽ ദർശനം നൽകുന്ന കേരളത്തിലെ ഏക ക്ഷേത്രം ആണ് ശ്രീ വാസുദേവപുരം. വീരലക്ഷ്മി, ഗജലക്ഷ്മി, സന്താന ലക്ഷ്മി, വിജയലക്ഷ്മി, ധാന്യ ലക്ഷ്മി, ആദിലക്ഷ്മി, ധനലക്ഷ്മി, മഹാലക്ഷ്മി എന്ന ക്രമത്തിൽ ആണ് ദേവീ ദർശനം സാധ്യമാകുന്നത്. ശത്രു ദോഷ പരിഹാരം, ആയുരാ രോഗ്യ സൗഘ്യo, മംഗല്യ പ്രാപ്തിയുo സന്തനലബ്ദ്ധിയും, പരീക്ഷ വിജയം, ധന ധാന്യ ലബ്ദ്ധി എന്നിവയാണ് താംബൂല സമർപ്പണം കൊണ്ട് ഭക്തർക്ക് ലഭിക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇക്കൊല്ലം ക്ഷേത്രത്തിൽ അന്നദാനം ഉണ്ടായിരിക്കുന്നതല്ല എന്നും മാസ്ക് ധരിച്ചു മാത്രമേ ക്ഷേത്ര പ്രവേശനം അനുവദിക്കുകയുള്ളു എന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു


Read Previous

സനൽകുമാർ ശശിധരന് മഞ്ജുവാര്യരോട് പ്രണയം; നിരസിച്ച മഞ്ജുവിനോട് പക, സനലിൻ്റെ മെസേജുകൾ കാമുകൻ കാമുകിക്ക് അയക്കുന്നതുപോലെ: മഞ്ജു വാര്യരുടെ പരാതിയിലെ നിർണായക വിവരങ്ങൾ.

Read Next

സച്ചിനും ധോണിയും ഇറങ്ങാന്‍ ധൈര്യം കാണി ച്ചില്ല; ഉറപ്പാണ് പേമെന്റ് സീറ്റ്… ഉറപ്പാണ് തോല്‍വി… അപ്പൊ ചാമ്പിക്കൊ ചുവരെഴുത്ത്. ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹാസവുമായി സിദ്ദിഖ് .

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »