ശ്രീ വാസുദേവപുരം ക്ഷേത്രത്തിലെ വിശേഷ വഴിപാടായ “അരിമഞ്ഞൾ പറ “


ശ്രീവാസുദേവപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ താംബൂല സമർപ്പണ ത്തിന്റെ എട്ടു ദിവസങ്ങളിൽ മാത്രം നടത്താവുന്ന വളരെ ദിവ്യവും അതു ല്യവുമായ വഴിപാടാണ് അരിമഞ്ഞൾ പറ അഥവാ മംഗല്യ പറ..ഉദാത്തവും ഭക്തിനിർഭരവുമായ സങ്കൽപ്പവും വിശ്വാസവുമാണ് ഈ വഴിപാടിന്റെ അടിസ്ഥാനം. സർവ്വാ ഭീ ഷ്ടപ്രദായിനി യായിഭഗ വാനോടൊപ്പം ദർശനമരു ളുന്നദേവിയ്ക്കുഅണിയുവാനുള്ള മഞ്ഞളും ഭഗവാന് അമൃതേത്തിനുള്ള അരിയും ദാസിമാർ ഒരുക്കികൊടുക്കുന്നു എന്നുള്ളസങ്കല്പത്തിലാണ് പറ നിറയ്ക്കുന്നത്.ഭക്ത രണ്ട് അളവു പാത്രങ്ങളിൽ (പറ ) അരിയും മഞ്ഞളും ദിവ്യമന്ത്രങ്ങൾ ഉരുവിട്ടു കൊണ്ട് നിറയ്ക്കുന്നു. ഒരു പുരോഹിതൻ മന്ത്രങ്ങൾ ഉപദേശിച്ച് തരും. ഈ വഴിപാട് നടത്തുന്ന വ്യക്തി മഹാലക്ഷ്മി ദേവിയുടെ ദാസി ആയിത്തീ രുമെന്ന് വിശ്വസിക്കപ്പെടുന്നു.

ദീർഘമംഗല്യ ഭാഗ്യം, സന്ദനലബ്ധി, ഐശ്വര്യ പ്രാപ്തി എന്നിവയാണ് ഈ വഴിപാടിന്റെ ഫലം കൊണ്ട് ഉദ്യേശിക്കുന്നത്. പ്രസാദമായി ലഭിക്കുന്ന അരി ധാന്യപാത്രത്തിൽനിക്ഷേപിക്കുകയും, മഞ്ഞൾ അരച്ച് കുറിതൊ ടുന്നതും അഭികാമ്യം ആയി കണക്കാക്കപ്പെടുന്നു. പുരുഷന്മാർക്കും വിധവകളായ സ്ത്രീകൾക്കും ഈ വഴിപാട് നടത്താൻ അനുവാദമില്ല.


Read Previous

തൃക്കാക്കരയില്‍ ക്രൈസ്തവ സഭയാണ് താരം, ത്രികോണ മത്സരമെന്ന് വെള്ളാപ്പള്ളി.

Read Next

കാവ്യമാധവന്‍റെ മൊഴിയെടു ക്കല്‍ പൂര്‍ത്തിയായി; കാവ്യ പ്രതിയാകുമോ?; ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത് നാലരമണിക്കൂര്‍

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »