ഹെലന്റെ റീമേക്ക് ‘മിലി’യുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി


അന്ന ബെൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഹെലന്റെ ഔദ്യോഗിക ഹിന്ദി റീമേക്കായ മിലിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഹെലൻ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യർ തന്നെ ആണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്.ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം നവംബർ നാലിന് തിയേറ്ററുകളിലെത്തും.

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കിൽ ഉള്ളത് ജാൻവി കപൂറിന്റെ ടൈറ്റിൽ കഥാപാത്രമാണ്. ഒരു ഷോപ്പിംഗ് മാളിലെ ഫുഡ് സ്റ്റാളിലെ ജീവനക്കാരിയായ ഒരു പെൺകുട്ടി അബദ്ധവശാൽ ഷോപ്പിലെ വലിയ ഫ്രീസറിൽ കുടുങ്ങുന്നതാണ് ഹെലന്‍റെ ഇതിവൃത്തം.

ദേശീയ, സംസ്ഥാന അവാർഡുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഹെലൻ നേടിയിരുന്നു. മാത്തുക്കുട്ടി സേവ്യറിന് മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. ഹാബിറ്റ് ഓഫ് ലൈഫിന്‍റെ ബാനറിൽ വിനീത് ശ്രീനിവാസനാണ് ചിത്രം നിർമ്മിച്ചത്.


Read Previous

‘നന്‍പകല്‍ നേരത്ത് മയക്ക’വും ‘അറിയിപ്പും’ ഐഎഫ്എഫ്കെ മത്സര വിഭാഗത്തിൽ

Read Next

സൗദി അറേബ്യയില്‍ ഒരു തൊഴില്‍ മേഖല കൂടി സ്വദേശിവത്കരിക്കുന്നു

Translate »