സര്‍ക്കാര്‍ നോട്ട് നിരോധിച്ചത് ഇല്ലാത്ത അധികാരം ഉപയോഗിച്ച്; കേന്ദ്രത്തിന് കോടതി കര്‍ശന നിര്‍ദേശം നല്‍കണമെന്ന് പി.ചിദംബരം


ന്യൂഡല്‍ഹി: ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ടു നിരോധനം നടപ്പാക്കിയതെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം സുപ്രീം കോടതിയില്‍. റിസര്‍വ്വ് ബാങ്ക് ചട്ടത്തിലെ എസ് ഇരുപത്തിയാറ് പ്രകാരം നിശ്ചിത സീരീസിലുള്ള നോട്ടുകള്‍ നിരോധിക്കാനേ കേന്ദ്ര സര്‍ക്കാരിന് അധികാരമുള്ളു എന്ന് ചിദംബരം ചൂണ്ടിക്കാട്ടി.

അഞ്ഞൂറിന്റേയും ആയിരത്തിന്റേയും എല്ലാ സീരീസിലുമുള്ള നോട്ടുകള്‍ നിരോധിക്കാന്‍ വേറെ നിയമം കൊണ്ടു വരണമായിരുന്നു. ഇല്ലാത്ത അധികാരം ഇനിയും സര്‍ക്കാര്‍ ഉപയോഗിക്കാതിരി ക്കാനുള്ള കര്‍ശനം നിര്‍ദേശം കോടതി നല്‍കണമെന്നും ചിദംബരം വാദിച്ചു.

നിയമപ്രകാരം റിസര്‍വ്വ ബാങ്കാണ് നോട്ടു നിരോധനത്തിന് ആദ്യം ശുപാര്‍ശ നല്‍കേണ്ടതെന്നും സര്‍ക്കാരല്ലെന്നും ചിദംബരം വ്യക്തമാക്കി. ആകെയുണ്ടായിരുന്ന പതിനേഴ് ലക്ഷം കോടിയുടെ നോട്ടില്‍ പതിനഞ്ചര ലക്ഷം കോടി അസാധുവാക്കി മൗലികാവകാശത്തിലാണ് സര്‍ക്കാര്‍ കടന്നുകയറിയതെന്നും ചിദംബരം ആരോപിച്ചു.

നോട്ടുനിരോധനത്തെ എതിര്‍ത്തുള്ള ഹര്‍ജിയില്‍ ഭരണഘടനാ ബഞ്ചിനു മുമ്പാകെയുള്ള വാദം തുടങ്ങിവെച്ചാണ് പി ചിദംബരം ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് വാദം കേള്‍ക്കുന്നത്.


Read Previous

മംഗളൂരു സ്ഫോടനം: ഉത്തരവാദിത്വം ഏറ്റെടുത്ത് ‘ഇസ്ലാമിക് റെസിസ്റ്റന്റ്‌സ് കൗണ്‍സില്‍’; ലക്ഷ്യം നാഗൂരി ബസ് സ്റ്റാന്റും കദ്രി ക്ഷേത്രവുമെന്ന് പൊലീസ്.

Read Next

മക്ക ജിദ്ദ ഹൈവേ അടച്ചു; മശമനമില്ലാതെ; തോരാതെ മഴ, 2564 തൊഴിലാളികളെയും 960 യന്ത്രങ്ങളും സജ്ജമാക്കി രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »