നരബലി കേസ്; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു


കൊച്ചി: ഇലന്തൂർ ഇരട്ടക്കൊലപാതക കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. പത്മം, റോസ്ലി എന്നീ 2 സ്ത്രീകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കടവന്ത്ര, കാലടി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ് ശശിധരൻ പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. പെരുമ്പാവൂർ എ.എസ്.പി അനുജ് പാലിവാൾ ആണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ.

എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ സി ജയകുമാര്‍, കടവന്ത്ര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബൈജു ജോസ്, കാലടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപ് എന്‍എ എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥർ, എളമക്കര പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എയിന്‍ ബാബു, കാലടി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ബിപിൻ ടി.ബി എന്നിവരാണ് മറ്റ് അംഗങ്ങൾ. ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണ സംഘം പ്രവർത്തിക്കുക. 


Read Previous

മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തി

Read Next

എപിജെ അബ്ദുൾ കലാം സാങ്കേതിക സര്‍വകലാശാല വി.സി നിയമനം ചട്ടവിരുദ്ധമെന്ന് സുപ്രീംകോടതി 

Translate »