ചെമ്പരത്തി ചെവിയില്‍ വെക്കാനല്ല! പണം തരും ചെടി, നൂറുഗ്രാം പൂവിന് വില 350 രൂപ, ഒരുവർഷം നൂറുകോടിയുടെ കയറ്റുമതി.


വീട്ടുമുറ്റത്തും വേലിയിലും വെറുതേ നട്ടുവളർത്തുന്ന ചെമ്പരത്തിക്ക് ഔഷധ ഗുണമുണ്ടെന്ന് ഒട്ടുമിക്കവർക്കും അറിയാം. എന്നാൽ ഇത് വൻ വരുമാനം നേടിത്തരുമെന്ന് ഭൂരിപക്ഷത്തിനും അറിയില്ലെന്നതാണ് സത്യം. ചില്ലറയല്ല. ഒരുവർഷം നൂറുകോടിയിലധികം രൂപയുടെ കയറ്റുമതിയും ഏതാണ്ട് അത്രയും തന്നെ വിറ്റുവരവും നടക്കുന്നതാണ് ചെമ്പരത്തിപ്പൂ ബിസിനസ് എന്നുപറഞ്ഞാൽ വിശ്വസിക്കുമോ?.

ഉണങ്ങിയ ചെമ്പരത്തിപ്പൂവിനാണ് ഇത്രയും ഡിമാൻഡുളളത്. ഇപ്പോൾ ഇരുപതിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് ഉണങ്ങിയ ചെമ്പ രത്തിപ്പൂ കയറ്റി അയയ്ക്കുന്നുണ്ട്. ഉണക്കിപ്പൊടിച്ച നൂറുഗ്രാം ചെമ്പ രത്തിപ്പൂവിന് ഇപ്പോഴത്തെ വിപണിവില ഏതാണ്ട് 350 രൂപയ്ക്ക് മുകളിലാണത്രേ. ബേക്കറി വിഭവങ്ങൾ ഉണ്ടാക്കാനാണ് ഇത് പ്രധാന മായും ഉപയോഗിക്കുന്നത്.

കൂടാതെ മരുന്നുകളിലും പാനീയങ്ങളിലും സൗന്ദര്യ വർദ്ധക വസ്തുക്ക ളിലുമെല്ലാം ഇത് പ്രധാന ചേരുവയാണ്. ഭക്ഷണത്തിന് നിറം നൽകാനും ചെമ്പരത്തിപ്പൂവ് ഉപയോഗിക്കുന്നുണ്ട്. വിഷപദാർത്ഥം അല്ലാത്തതി നാൽ ഇതിന് സ്വീകാര്യത ഏറെയാണ്.


Read Previous

കഴിഞ്ഞ ലോക്ക്‌ഡൗൺ കാലത്ത് മലയാളികളുടെ ഇഷ്ട വിഭവമായിരുന്നു ചക്ക. ചക്ക വീട്ടിലുണ്ടോ? എങ്കിൽ ചുളുവിൽ പണക്കാരനാവാം, ഒരുകിലോയ്ക്ക് വില 50 രൂപയ്ക്ക് മുകളിൽ

Read Next

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു: 3 മരണം, 11 പേര്‍ക്ക് പരിക്ക് .

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »