ഒമാന്‍ സയന്‍സ് ഫെസ്റ്റിവെലിന്റെ മൂന്നാംപതിപ്പിന് തുടക്കമായി; ശാസ്ത്ര മേഖലയിലെ ആഗോള ട്രന്‍ഡുകള്‍ അറിയാന്‍ അവസരം.


മസക്കറ്റ്: ഒമാന്‍ സയന്‍സ് ഫെസ്റ്റിവെലിന്റെ മൂന്നാംപതിപ്പിന് തുടക്കമായി. ജീവിതത്തില്‍ ശാസ്ത്രത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അറിയുക, ശാസ്ത്രീയ വിഷയങ്ങളില്‍ പഠനം തുടരാന്‍ വിദ്യാര്‍ത്ഥി കളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്.

ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്ററില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഗതാഗത, വാര്‍ത്ത വിനിമയ, വിവര സാങ്കതിക മന്ത്രി സഈദ് ബിന്‍ ഹമൂദ് അല്‍ മവാലി, വിദ്യഭ്യാസ മന്ത്രി ഡോ. മദീഹ ബിന്‍ത് അഹമ്മദ് അല്‍ ഷൈബാനിയ എന്നിവര്‍ പങ്കെടുത്തു.

ശാസ്ത്ര മേഖലയിലെ ആഗോള ട്രന്‍ഡുകളും മറ്റും മനസിലാക്കാന്‍ മേളയിലൂടെ സാധിക്കും. ആറു ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ 110ഓളം സര്‍ക്കാര്‍-സ്വകാര്യ-സൈനിക-സിവില്‍ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നുണ്ട്. 25 ശാസ്ത്ര സിനിമകളും മേളയില്‍ പ്രദര്‍ശിപ്പിക്കും.

ശാസ്ത്ര സെമിനാറുകള്‍, നൂതനാശയങ്ങളുടെ ശാസ്ത്രീയ പ്രദര്‍ശ നങ്ങള്‍, പരീക്ഷണങ്ങള്‍, ശാസ്ത്രീയ മത്സരങ്ങള്‍, പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍ തുടങ്ങിയവയും നടക്കും. പ്രോഗ്രാമിങ്, റോബോട്ടുകള്‍, ഡ്രോണുകള്‍, വിവിധ ശാസ്ത്ര മത്സര കോര്‍ണര്‍ എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.


Read Previous

6 ലക്ഷം കോടി പിന്നിട്ട് എസ്ബിഐ ഹോം ലോൺ

Read Next

കുവൈറ്റില്‍ ഇന്ത്യന്‍ ചെമ്മീന്‍ ഇറക്കുമതി ചെയ്യുന്നതിന് ഭാഗികമായി നിരോധനമേര്‍പ്പെടുത്തി

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »