ഓര്‍ഡര്‍ ചെയ്ത ഭക്ഷണമല്ല ലഭിച്ചത്: ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ല ; റിസോര്‍ട്ടില്‍ 5 അംഗ സംഘത്തിന്റെ ആക്രമണം.


സംസ്ഥാനത്ത് ഭക്ഷണത്തിന്റെ പേരിലുളള ആക്രമണങ്ങള്‍ പതിവാകുകയാണ്. ഇപ്പോളിതാ ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞുപോയ തിന്റെ പേരിലാണ് അടുത്ത ആക്രമണം നടന്നി രിക്കുന്നത്. ഇടുക്കി രാമക്കല്‍മേട്ടിലെ സിയോണ്‍ ഹില്‍സ് റിസോര്‍ട്ടിലാണ് സംഭവം. ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞെന്നും പറഞ്ഞ് അഞ്ചംഗ സംഘം ആക്രമണം നടത്തിയെന്നാണ് പരാതി.

ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. 11മണി യോടെ റിസോര്‍ട്ടി ലെത്തിയ അഞ്ചംഗ സംഘം ഫ്രൈഡ് റൈസ് ഉള്‍പ്പടെയുള്ള ഭക്ഷണം കഴിച്ചു. ഈ സമയം ഭക്ഷണത്തില്‍ ചിക്കന്‍ കുറവാണെന്നും കൂടുതല്‍ ചിക്കന്‍ വേണമെന്ന് പറഞ്ഞ് സംഘര്‍ഷമുണ്ടാക്കുകയായിരുന്നു. റിസോര്‍ട്ടിലെ ടേബിളും പ്ലേറ്റുകളും ഉള്‍പ്പെടെ പൊട്ടിക്കുകയും ജീവനക്കാരെ കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഒന്നര മണിക്കൂറോളം പ്രശ്‌നമുണ്ടാക്കിയശേഷമാണ് സംഘം മടങ്ങിയത്.

ആക്രമണത്തില്‍ റിസോര്‍ട്ട് ഉടമകളും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും നെടുങ്കണ്ടം പൊലീസിന് പരാതി നല്‍കി. അതേസമയം തങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണമല്ല ലഭിച്ചതെന്നും അതിന്റെ പേരില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയാണ് ചെയ്തത്. അല്ലാതെ അക്രമം നടത്തിയില്ലെന്നാണ് ആരോപണവിധേയരായ യുവാക്കള്‍ പറയുന്നത്.


Read Previous

മമ്മൂട്ടിയുമൊത്തുള്ള സിനിമ തന്റെ സ്വപ്നമാണെന്ന് സിബി മലയില്‍

Read Next

മാർക്ക് ബൗച്ചർ ഇനി മുംബൈ ഇന്ത്യൻസ് പരിശീലകൻ

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »