കനത്ത മഴയെ തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരം വെടികെട്ട് ഇന്ന് വൈകിട്ട് ഏഴിന്- ഉച്ചവെടിക്കെട്ടും നടത്തും, തൃശൂർ പൂരം ഇനി അടുത്ത കൊല്ലം; 2023 ഏപ്രിൽ 30ന് നടക്കും.


തൃശൂർ: കനത്ത മഴയെ തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് ഇന്ന് നടത്തുമെന്ന് പോലീസ് കമ്മീഷണർ ആർ ആദിത്യ. ഇന്ന് വൈകിട്ട് ഏഴ് മണിക്കാണ് വെടിക്കെട്ട് നടത്തുക. പകൽപ്പൂര ത്തിന്റെ ഉച്ചവെടിക്കെട്ടും നടത്തും. ഇത് സംബന്ധിച്ച കാര്യങ്ങൾ കേന്ദ്ര ഏജൻസിയായ ‘പെസോ’യുമായി ചർച്ച ചെയ്‌തെന്നും കമ്മീഷണർ വ്യക്‌തമാക്കി.

മഴ കനത്തതോടെ ഇന്ന് പുലർച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ടാണ് മാറ്റിവെച്ചത്. രാത്രികാല എഴുന്നള്ളിപ്പുകളും ചടങ്ങ് മാത്രമായി നടത്തു കയായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കായിരുന്നു പൂര നഗരിയിൽ ഇന്നലെ അനുഭവപ്പെട്ടത്. രാവിലെ മഠത്തിൽ വരവ് പഞ്ചവാദ്യ സമയത്ത് തന്നെ വൻ ജനത്തിരക്കായിരുന്നു.

തിരക്ക് മൂലം പഞ്ചവാദ്യം തുടങ്ങാൻ 10 മിനിറ്റ് വൈകിയിരുന്നു. പോലീസും സംഘാടകരും ചേർന്ന് തിരക്ക് നിയന്ത്രിച്ചതോടെയാണ് വഞ്ചവാദ്യം തുടങ്ങിയത്. 11 മണിക്ക് തന്നെ ഇലഞ്ഞിത്തറ നിറഞ്ഞി രുന്നു. കിഴക്കേ ഗോപുരത്തിലൂടെ വടക്കുംനാഥനിലേക്ക് പല സമയത്തും ജനത്തെ കടത്തിവിടാൻ പറ്റാത്ത അവസ്‌ഥയായി. കുടമാറ്റത്തിനായി തെക്കേ ഗോപുര നട 3.30ന് തന്നെ നിറഞ്ഞിരുന്നു.

ആളും ആരവവുമായി ഇത്തവണത്തെ തൃശൂർ പൂരത്തിന്റെ ചടങ്ങു കൾ പൂർത്തിയായി. ഇനി അടുത്ത വർഷത്തെ പൂരത്തിനായുള്ള കാത്തിരിപ്പ് തുടങ്ങുകയാണ്. അടുത്ത വർഷം ഏപ്രിൽ 30ആം തീയതി യാണ് തൃശൂർ പൂരം. പൂര വിളംബരം ഏപ്രിൽ 29ആം തീയതിയും, പകൽപ്പൂരം മെയ് 1ആം തീയതിയും നടക്കും.


Read Previous

കെവി തോമസിന്റെ പ്രസ്താവന ഒന്നൊന്നര തമാശ; നടപടി കെപിസിസിക്കു തീരുമാനിക്കാമെന്ന് കെ സി വേണുഗോപാല്‍.

Read Next

സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്; രണ്ടു ലക്ഷം കോടിയുടെ കമ്മീഷന്‍ റെയില്‍ കൊണ്ടുവരുന്നവര്‍ 2000 കോടി രൂപ കൊടുത്ത് കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ ശ്രമിക്കാതെ അത് നശിച്ചു പോട്ടെയെന്ന നിലപാടിലാണ്. ബസുകള്‍ സ്‌ക്രാപ് അടിസ്ഥാനത്തില്‍ തൂക്കിവില്‍ക്കാന്‍ പോകുകയാണെന്നാണ് കോടതിയില്‍ പറഞ്ഞിരി ക്കുന്നത്. ഇതാണോ ആറ് വര്‍ഷക്കാലത്തെ സര്‍ക്കാരിന്റെ ബാക്കി പത്രം? ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്.

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »