സാമ്പത്തിക പ്രതിസന്ധിക്കിടെ സ്ഥാനക്കയറ്റവും ശമ്പളക്കയറ്റവും: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ ശമ്പളം വര്‍ധിപ്പിച്ചു,


തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ ശമ്പളം വര്‍ധിപ്പിച്ചു. ഇതോടൊപ്പം തസ്തികയും ശമ്പളവും ഉയര്‍ത്തി പൊതുഭരണ ഉത്തരവിറക്കിയിട്ടുണ്ട്.

അഡീഷണല്‍ പിഎ തസ്തികയില്‍ ജോലി ചെയ്തിരുന്ന പിഎസ് ആനന്ദിനെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായും, ക്ലര്‍ക്ക് തസ്തികയില്‍ ജോലി ചെയ്തിരുന്ന കെ സന്തോഷ് കുമാറിനെ അഡീഷണല്‍ പിഎയായും തസ്തിക പുനര്‍ നിര്‍ണയിച്ചു. അടിമുടി മാറ്റമാണ് വരുത്തിയത്. തസ്തികയില്‍ മാറ്റം വന്നതോടെ എല്ലാവരുടെ ശമ്പളവും ഉയര്‍ന്നിരിക്കുകയാണ്

ആനന്ദിന്റെ ശമ്പളം 60000 രൂപയില്‍ നിന്ന് 75500 രൂപയായി ഉയരും. ക്ലര്‍ക്ക് തസ്തികയില്‍ ജോലി ചെയ്തിരുന്ന സന്തോഷ് കുമാറിന്റെ ശമ്പളം 40000 രൂപയില്‍ നിന്ന് 60000 രൂപയായിട്ടാണ് ഉയരുക. ശമ്പളം വര്‍ധിക്കു ന്നതോടെ ഇരുവരുടെയും പെന്‍ഷനും ഇതിന് ആനുപാതികമായി വര്‍ധിക്കും.

അതേസമയം പേഴ്‌സണല്‍ സ്റ്റാഫില്‍ ക്ലര്‍ക്കായി കയറിയ സന്തോഷ് കുമാറിന് ഒരു വര്‍ഷം കൊണ്ടാണ് ഗസ്റ്റഡ് തസ്തികയായ അഡീഷണല്‍ പിഎ പോസ്റ്റ് ലഭിച്ചിരിക്കുന്നത്. ഈ മാസം 17നാണ് ഉദ്യോഗസ്ഥരുടെ ശമ്പളവും തസ്തികയും ഉയര്‍ത്തി പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.

സെക്രട്ടേറിയേറ്റിലെ അണ്ടര്‍ സെക്രട്ടറിയുടേതിന് സമാനമായ ശമ്പളാണ് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് ലഭിക്കുക. അതേസമയം അഡീഷണല്‍ പിഎയുടെ ശമ്പളം സെക്രട്ടേറിയേറ്റിലെ സെക്ഷന്‍ ഓഫീസറുടേതാണ്. ഓഗസ്റ്റ് രണ്ടിന് മന്ത്രി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുഭരണ വകുപ്പിന്റെ തീരുമാനം. പഴ്‌സ ണല്‍ സ്റ്റാഫുകളുടെ ന യമന അധികാരം മുഖ്യമന്ത്രിക്കാണ്. ഈ അംഗീകാരം ലഭിച്ച ശേഷമാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.


Read Previous

ടാലെൻ്റ് & ടീൻസിൻ്റെ ആഭിമുഖ്യത്തിൽ റിയാദിൽ കുട്ടികൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു.

Read Next

…പൂച്ചയ്ക്കെന്തു കാര്യം… കാര്‍ട്ടൂണ്‍ പംക്തി 20-08-2022

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »