ഇന്ത്യന്‍ കമ്പനിയുടെ കഫ്‌സിറപ്പിനെതിരെ ഗുരുതര ആരോപണവുമായി ലോകാരോഗ്യ സംഘടന, വൃക്ക തകരാറിലായി 66 കുട്ടികള്‍ മരിച്ചു.


ദില്ലി: ഇന്ത്യന്‍ കമ്പനിയുടെ കഫ്‌സിറപ്പിനെതിരെ ഗുരുതരമായ കാര്യങ്ങള്‍ ഉന്നയിച്ച് ലോകാരോഗ്യ സംഘടന. ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് കാരണം ഇന്ത്യയിലെ മെയ്ഡന്‍ ഫാര്‍മസ്യൂ ട്ടിക്കല്‍ നിര്‍മിച്ച കഫ് സിറപ്പുകളാണെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘടന നല്‍കിയിരിക്കുന്നത്. അഞ്ച് വയസ്സില്‍ താഴെയുള്ള 66 കുട്ടികളാണ് കഫ്‌സിറപ്പ് കഴിച്ച് മരണപ്പെട്ടത്.

ഈ കഫ്‌സിറപ്പില്‍ അപകടകരമായ ഡയറ്റ്തലിന്‍ ഗ്ലൈക്കോ, എഥിലിന്‍ ഗ്ലൈക്കോള്‍ എന്നിവ ഉയര്‍ന്ന അളവില്‍ കണ്ടെത്തിയെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഈ കഫ് സിറപ്പുകള്‍ കുട്ടികളുടെ വൃക്കകളെ ബാധിച്ചതിനെ തുടര്‍ന്നാണ് മരിച്ചത്.

അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ നിര്‍മിത മരുന്ന് വലിയ വിവാദങ്ങ ളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് പനിക്ക് അടക്കം നല്‍കുന്ന സിറപ്പുകളാണ്. ഈ കുട്ടികളുടെ മരണം അവരുടെ കുടുംബത്തിന്റെ ഹൃദയം തകര്‍ക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന അധ്യക്ഷന്‍ ടെഡ്രോസ് അദാനോം ഗെബ്രിയെസൂസ് പറഞ്ഞു.

ലോകാരോഗ്യ സംഘടന വിശദമായ അന്വേഷണം നടത്തുന്നതായും ഇന്ത്യയിലെ അധികൃതരെ കാര്യം അറിയിച്ചിട്ടുണ്ടെന്നും, പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഈ കമ്പനിയുടെ നാല് കഫ്‌സിറപ്പുകള്‍ യാതൊരു മാനദണ്ഡങ്ങളും പാലിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ഇതുവരെ മരുന്നിന്റെ സുരക്ഷയുടെയും നിലവാരത്തിന്റെയും കാര്യത്തില്‍ ഉറപ്പുകള്‍ നല്‍കാന്‍ കമ്പനി ശ്രമിച്ചിട്ടില്ലെന്നും ലോകാ രോഗ്യ സംഘടന വ്യക്തമാക്കി. നിലവില്‍ ഗാംബിയയില്‍ വിതരണം ചെയ്ത മരുന്നുകളിലാണ് ഡയാതെലീന്‍ ഗ്ലൈക്കോളിന്റെയും ഈതൈ ലീന്‍ ഗ്ലൈക്കോള്‍ എന്നിവ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയത്. എന്നാല്‍ ഇവ മറ്റ് രാജ്യങ്ങളിലും വിതരണം ചെയ്തിട്ടുണ്ടെന്ന് ഗെബ്രിയെസൂസ് പറഞ്ഞു.

മരുന്നിന്റെ വിതരണം നിര്‍ത്തിവെക്കണമെന്നും, ഇല്ലെങ്കില്‍ കൂടുതല്‍ അപകടമുണ്ടാകുമെന്നും ലോകാരോഗ്യ സംഘന ലോകരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഗാംബിയന്‍ സര്‍ക്കാരും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം തങ്ങളുടെ മരുന്നിന് കുഴപ്പമൊന്നുമില്ലെന്ന നിലപാടി ലാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി. വയറുവേദന, ഛര്‍ദി, വയറിളക്കം, തലവേദന തുടങ്ങി മരണത്തിലേക്ക് നയിച്ചേക്കാവുന്നതും, വൃക്കയുടെ പ്രവര്‍ത്തനം തന്നെ തകരാറിലാക്കുന്നതുമായ കാര്യങ്ങള്‍ ഈ മരുന്നില്‍ അടങ്ങിയ കാര്യങ്ങളിലൂടെ ഉണ്ടാവാം. കേന്ദ്ര ആരോഗ്യ മന്ത്രാലയവും അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഹരിയാനയിലാണ് കമ്പനിയുള്ളത്. ഹരിയാനയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ അതോറിറ്റിയോടും കമ്പനിക്കെതിരെ വിശദമായ അന്വേഷണം നടത്താ നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗാംബിയയിലേക്ക് മാത്രമേ ഈ കമ്പനി മരുന്ന് അയച്ചിട്ടുള്ളൂവെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.


Read Previous

ഫിഷറീസ്, അക്വാകൾച്ചർ രംഗത്ത് കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത് നോർവേ

Read Next

ഗെലോട്ട് ക്യാമ്പിലെ പഴയ വിശ്വസ്തരുമായി കൂടിക്കാഴ്ച, പിന്നാലെ ദില്ലിയിലേക്ക്, മുഖ്യനെ പൂട്ടൂമോ പൈലറ്റ്?

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »