35 വർഷത്തെ കാത്തിരിപ്പിന് വിരാമം; സഭാനേതൃത്വത്തിലേക്ക് വനിതാക്കരുത്തായി ഷാനിമോൾ ഉസ്മാൻ; കേരള നിയമസഭയ്ക്ക് ഇനി പുതിയ ഉപാധ്യക്ഷ



തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാന്‍ തെരഞ്ഞെടുക്കപ്പെട്ടു. 99 വോട്ടാണ് ഷാനിമോള്‍ക്ക് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഐയിലെ മുഹമ്മദ് മുഹ്‌സിന് 34 വോട്ടു ലഭിച്ചു.


സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വോട്ടു ചെയ്തില്ല. മൂന്ന് ബിജെപി അംഗങ്ങളും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. 35 വര്‍ഷത്തിന് ശേഷമാണ് കേരള നിയമസഭയില്‍ ഒരു വനിത ഡെപ്യൂട്ടി സ്പീക്കറാകുന്നത്. കേരള നിയമസഭയിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയാണ് ഷാനിമോള്‍.

അരൂരില്‍ നിന്നുള്ള നിയമസഭാംഗമാണ് ഷാനിമോള്‍ ഉസ്മാന്‍. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള സര്‍വകലാശാല സെനറ്റ് അംഗം, എഐസിസി സെക്രട്ടറി, ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.


Read Previous

എക്‌സാലോജിക് കേസിൽ സിഎംആർഎല്ലിന് വൻ തിരിച്ചടി; ഇഡി അന്വേഷണത്തിന് സ്‌റ്റേ ഇല്ല; ഹർജി കോടതി തള്ളി!

Read Next

ഇസ്രായേൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായ വ്യക്തിപരമായ കടന്നാക്രമണവുമായി ഡൊണാൾഡ് ട്രംപ്. ‘നീ ജയിലിൽ കിടക്കേണ്ടവൻ, ലോകം നിന്നെ വെറുക്കുന്നു’; നെതന്യാഹുവിനോട് പൊട്ടിത്തെറിച്ച് ട്രംപ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »