ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് :വൈദേഹി നൃത്തവിദ്യാലയം ആറാം വാര്‍ഷിക ആഘോഷിച്ചു. റിയാദിലെ എക്സിറ്റ് 33 ലെ നവാരാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വൈദേഹി നൃത്തവിദ്യാലയത്തിന്റെ സാരഥി രശ്മി വിനോദ് അധ്യക്ഷത വഹിച്ചു. ആഘോഷത്തിന് ഭദ്രം ദീപം തെളിയിച്ചു കൊണ്ട് ഇന്ത്യന്‍ എംബസ്സി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് (ഡി സി എം) അബു മാത്തന് ജോര്‍ജ് ഐ എഫ് എസ് നൃത്തസന്ധ്യ ഉദ്ഘാടനം ചെയ്തു.

സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന അല്‍ നഹ്ദ സൊസൈറ്റി പ്രവര്‍ത്തക ഫൌസിയ അല്‍ റാഷിദ്, പ്രൊഫസര്‍ നാദിയ ആറ്റിഫ് യുഎന്‍ വളണ്ടിയര്‍, സംഗീത അനൂപ് പ്രിന്‍സിപ്പല്‍ ഡൂണ്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍, ഷാനു സി തോമസ് അല്‍ ആലിയ സ്കൂള്‍ പ്രിന്‍സിപ്പല്‍, കവിതാലത കതിര്ശന്, പ്രിന്‍സിപ്പല്‍ അല്‍ ആലിയ ഗേള്‍സ് ,പ്രവാസി സമ്മാന്‍ ജേതാവ് ശിഹാബ് കൊട്ടുകാട്, മാധ്യമ പ്രവര്ത്തകന് ജയന് കൊടുങ്ങല്ലൂര്‍, വിനോദ് പിള്ള, എന്നിവര്‍ ദീപം കൊളുത്തി ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സെക്കന്റ് സെക്രട്ടറി മുഹമ്മദ് ഷബീര്‍, ഡോ. ജയചന്ദ്രന്, ഡോ.അഷ്റഫ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു..

തുടര്‍ന്ന് നിരവധി കുട്ടികളുടെ അരങ്ങേറ്റവും നൃത്തരാവും അരങ്ങേറി. മനോഹരമായ നൃത്തവിഷ്കാരങ്ങളാല് സമ്പന്നമായിരുന്ന വേദിക്ക് സംഗീതം പകര്‍ന്ന് തങ്കച്ചന് വര്‍ഗീസ്, മഹേഷ്,ജുബിൻ, വൈഭവ്, കൃഷ്ണകുമാർ, ലിൻസു സന്തോഷ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു ഡോക്ടര്‍ മീര അവതാരക ആയിരുന്നു.
