നൗഷാദ് കിളിമാനൂരിന് നൗഷാദ് കിളിമാനൂരിന് സൗദി പരിസ്ഥിതി ഫോട്ടോഗ്രാഫി പുരസ്കാരം പുരസ്കാരം


റിയാദ് : ലോക പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി സൗദി പരിസ്ഥിതി മന്ത്രാലയം സംഘടിപ്പിച്ച ഫോട്ടോഗ്രാഫി അവർഡിന് നൗഷാദ് കിളിമാനൂർ അർഹനായി. സൗദി പരിസ്ഥിതി-ജല-കാർഷിക മന്ത്രാലയം മത്സരത്തിലൂടെ തെരഞ്ഞെടുത്ത മികച്ച എട്ട് ഫോട്ടോ-വീഡിയോ ഗ്രാഫർമാരിൽ വിദേശിയായി തെരഞ്ഞെടുക്കപ്പെട്ടത് നൗഷാദിന്റെ ചിത്രം മാത്രമായിരുന്നു. റിയാദിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ പരിസ്ഥിതി സഹമന്ത്രി മൻസൂർ അൽ ഹിലാൽ അൽ മുഷയ്ത്തി അവാർഡ് സമ്മാനിച്ചു.

പരിസ്ഥിതി സഹമന്ത്രി മൻസൂർ അൽ ഹിലാൽ അൽ മുഷയ്ത്തി നൗഷാദ് കിളിമാനൂരിനു അവാർഡ് സമ്മാനിക്കുന്നു

റിയാദിലെ ഫോട്ടോഗ്രാഫർ മാരുടെ കൂട്ടായ്മയായ ഷട്ടർ അറേബ്യ നടത്തുന്ന വരാന്ത്യ ഫോട്ടോ പരിപാടികൾക്കിടെ ലഭിച്ച അറേബ്യൻ കുറുനരിയുടെ അപൂർവചിത്രമാണ് നൗഷാദിനെ അവർഡിന് അർഹനാക്കിയത്. ആയിരത്തി അഞ്ഞൂറിലധികം ചിത്രങ്ങളിൽ നിന്നുമാണ് ഈ അപൂർവചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വീഡിയോ ഗ്രാഫർമാർക്കും മന്ത്രി അവർഡുകൾ സമ്മാനിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ നൗഷാദ് അറിയപ്പെടുന്ന ചിത്രകാരനും എഴുത്തുകാരനും കൂടിയാണ്. ഡോ. കെ ആർ ജയചന്ദ്രൻ, രാജേഷ് ഗോപാൽ. എന്നിവർ അവാർഡ് ദാന പരിപാടിയിൽ സംബന്ധിച്ചു

https://twitter.com/malayalamithram/status/1795073599453171887

Read Previous

ശ്രീധരന്‍ പിള്ളയുടെ മുന്‍ ഗണ്‍മാന്‍; ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ പൊലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു മരിച്ചു

Read Next

വൈദേഹി നൃത്തവിദ്യാലയം ആറാം വാര്‍ഷികം ആഘോഷിച്ചു, ഡിസി എം അബു മാത്തന്‍ ജോര്‍ജ് നൃത്തസന്ധ്യ ഉത്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »