ശ്രീധരന്‍ പിള്ളയുടെ മുന്‍ ഗണ്‍മാന്‍; ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ പൊലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു മരിച്ചു


കോഴിക്കോട്: ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ പൊലീസ് ഉദ്യോഗസ്ഥന്‍ ബസില്‍ കുഴഞ്ഞു വീണു മരിച്ചു. വെള്ളിമാടുകുന്ന് എആര്‍ ക്യാംപിലെ ഉദ്യോഗസ്ഥനായിരുന്ന വടകര മുട്ടുങ്ങല്‍ തെക്കേമനയില്‍ ശ്യാംലാല്‍ (29) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞ് ഇന്നു രാവിലെ എട്ടു മണിയോടെ കോഴി ക്കോട് ബസ് സ്റ്റാന്‍ഡിലേക്ക് ബസില്‍ പോകുമ്പോഴാണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബിജെപി നേതാവ് പിഎസ് ശ്രീധരന്‍ പിള്ള മിസോറം ഗവര്‍ണര്‍ ആയിരുന്നപ്പോള്‍ ഗണ്‍മാന്‍ ആയിരുന്നു. സിപിഎം ഒഞ്ചിയം ഏരിയാ കമ്മറ്റി അംഗമായ രാജന്റെ മകനാണ്.


Read Previous

കെഎസ് യു കൂട്ടത്തല്ല്; സംസ്ഥാന ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ നാലു നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

Read Next

നൗഷാദ് കിളിമാനൂരിന് നൗഷാദ് കിളിമാനൂരിന് സൗദി പരിസ്ഥിതി ഫോട്ടോഗ്രാഫി പുരസ്കാരം പുരസ്കാരം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »