ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അറ്റ്‌ലാന്റ: ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരെ പിന്നിൽ നിന്ന് പൊരുതിക്കയറി 2-1ന്റെ ജയവുമായി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. രണ്ട് ഗോളിനും അസിസ്‌റ്റ് നൽകിയ ഇതിഹാസ നായകൻ ലയണൽ മെസിയാണ് വീണ്ടുമൊരു അർജന്റൈൻ തിരിച്ചുവരവിന് നേതൃത്വം നൽകിയത്. ഇതിനിടെ മുഴുവൻ അർജന്റീന ടീമിനും ഫിഫ ഉപരോധം ഏർപ്പെടുത്തിയേക്കുമെന്ന റിപ്പോർട്ട് പുറത്തുവരികയാണ്. വിജയാഘോഷത്തി നിടെ രാഷ്ട്രീയ ബാനർ പ്രദർശിപ്പിച്ചതാണ് ഇതിനുകാരണം.

മിഡ്‌ഫീൽഡർ ജിയോവാനി ലോ സെൽസോ ആണ് വിജയാഘോഷത്തിനിടെ ഫോക്ക്‌ലാൻഡ് ഐലൻഡ്‌സ് ബാനർ പ്രദർശിപ്പിച്ചത്. ‘ലാസ് മാൽവിനാസ് സൺ അർജന്റീനാസ്’ എന്നായിരുന്നു ബാനറിലെ വരികൾ. ‘മാൽവിനസ് അർജന്റീനക്കാരാണ്’ എന്നായിരുന്നു വരികളുടെ വിവർത്തനം. ഫോക്ക്‌ലാൻഡ് ദ്വീപുകൾക്ക് മേലുള്ള അർജന്റീനയുടെ അവകാശവാദമാണ് വരികളിൽ പരാമർശിച്ചിരിക്കുന്നത്. ഇത് വിവാദമായതോടെയാണ് ഫിഫ നടപടിക്കൊരു ങ്ങുന്നത്. ഫിഫയോടൊപ്പം ചേർന്ന് ഫുട്ബോൾ നിയമങ്ങൾ രൂപീകരിക്കുന്ന ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് (ഐഎഫ്എബി) ഇത്തരം ബാനറുകൾ പ്രദർശി പ്പിക്കുന്നതിന് കർശന വിലക്കേർപ്പെടു ത്തിയിട്ടുണ്ട്.
മത്സരങ്ങളിൽ രാഷ്ട്രീയ പതാകകൾ, മുദ്രാവാക്യങ്ങൾ, ചിഹ്നങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതിന് കർശന നിരോധമുണ്ട്.സംഭവം വിവാദമായതോടെ ടീമിനെ പിന്തുണച്ച് അർജന്റീന വൈസ് പ്രസിഡന്റ് വിക്ടോറിയ വില്ലാറുവെൽ രംഗത്തെത്തി. ഫോക്‌ലാൻഡ് അർജന്റീനയുടേതാണ്. സ്റ്റേഡിയത്തിൽ കൊണ്ടുവരുന്നതിന് വിലക്കേർപ്പെടുത്താം. എന്നാൽ നമ്മുടെ രക്തത്തിലും ഹൃദയത്തിലും അലിഞ്ഞിട്ടുണ്ടെന്ന് അവർ മറന്നുവെന്നാണ് ബാനർ പ്രദർശിപ്പിച്ചതിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് വൈസ് പ്രസിഡന്റ് വ്യക്തമാക്കിയത്
