Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അബുദാബിയില്‍നിന്ന് തായ്‌ലാന്‍റിലേക്ക് ജോലി തേടിപ്പോയ മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശികളായ രണ്ടുപേരെ കാണാനില്ല, പരാതിയുമായി കുടുംബം


മലപ്പുറം: അബുദാബിയില്‍നിന്ന് തായ്‌ലാന്‍റിലേക്ക് ജോലി തേടിപ്പോയ മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശികളായ രണ്ടുപേരെ കാണാതായതായി പരാതി. കുട്ടീരി ഹൗസില്‍ അബൂബക്കറിന്റെ മകൻ സുഹൈബ്, കൂരിമണ്ണില്‍ പുളിക്കാമത്ത് സഫീർ എന്നിവരെയാണ് കാണാതായത്. ഈ മാസം 22 മുതല്‍ ഇരുവരെയും കാണാതായതായി ബന്ധുക്കള്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് ശശിധരന് നല്‍കിയ പരാതിയില്‍ പറയുന്നു.

മാർച്ച്‌ 27നാണ് ഇരുവരും സന്ദർശക വിസയില്‍ അബുദാബിയില്‍ എത്തുന്നത്. ഗിഫ്റ്റ് കിങ് ബില്‍ഡിങ്ങില്‍ താമസിക്കുന്നതിനിടെ ഓണ്‍ലൈൻ അഭിമുഖത്തിലൂടെ തായ്‌ലാന്‍റില്‍ ജോലി ലഭിച്ചു. ഈ മാസം 21ന് കമ്ബനി നല്‍കിയ തൊഴില്‍ വിസയില്‍ തായ്‌ലൻഡിലെത്തി. അവിടെനിന്നുള്ള ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചിരുന്നു. തുടർന്ന് ഏജന്റ്റിനൊപ്പം ജോലി സ്ഥലത്തേക്ക് യാത്ര തിരിച്ചു. 22ന് രാത്രിയാണ് അവസാനമായി ഇരുവരും ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെടുന്നത്.

തായ്‌ലാന്‍റ് അതിർത്തി കടന്ന് മ്യാൻമറിലേക്കാണ് കൊണ്ടുപോയതെന്നും ചതിയില്‍പ്പെട്ടുവെന്നും ഇരുവരും ബന്ധുക്കളോട് പറഞ്ഞിരുന്നു. പിന്നീട് ഇവരുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ഇന്ത്യൻ എംബസിക്കും നോർക്ക റൂട്ട്സിനും പരാതി നല്‍കിയിട്ടുണ്ട്. ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ച്‌ ഇരുവരെയും നാട്ടില്‍ എത്തി ക്കാനുള്ള ശ്രമത്തിലാണ് നാട്ടു കാരും ബന്ധുക്കളും.


Read Previous

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. തെക്കന്‍ ജില്ലകളില്‍ മഴ രൂക്ഷം ; ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്.

Read Next

മോഷണ ശ്രമം തടയാന്‍ ശ്രമിക്കവെ ഹോളിവുഡ് നടന്‍ ജോണി വാക്റ്റർ വെടിയേറ്റ് മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »