മോഷണ ശ്രമം തടയാന്‍ ശ്രമിക്കവെ ഹോളിവുഡ് നടന്‍ ജോണി വാക്റ്റർ വെടിയേറ്റ് മരിച്ചു


ലോസ് ഏഞ്ചല്‍സ്: നടന്‍ ജോണി വാക്റ്റർ വെടിയേറ്റ് മരിച്ചു. ഒരു മോഷണ ശ്രമം തടയാന്‍ ശ്രമിക്കവെയാണ് 37 കാരനായ താരം കൊല്ലപ്പെട്ടത് എന്നാണ് വിവരം. ജനറല്‍ ഹോസ്പിറ്റല്‍ എന്ന ടിവി ഷോയിലൂടെ പ്രശസ്തനായ നടഹോളിവുഡ്നാണ് ജോണി വാക്റ്റർ.

ശനിയാഴ്ട പുലർച്ചെ 3:30 നായിരുന്നു സംഭവം. നടൻ തൻ്റെ സഹപ്രവർത്തകനോടൊപ്പം ലോസ് ഏഞ്ചലസ് ഡൌണ്‍ ടൌണിലൂടെ സഞ്ചരിക്കുമ്ബോഴാണ് മുഖംമൂടി ധരിച്ച മൂന്ന് ആളുകള്‍ ഒരു കാറിന്‍റെ കാറ്റലിറ്റിക് കണ്‍വേര്‍ട്ടര്‍ മോഷ്ടിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ജോണി വാക്റ്റർ ഇവരെ തടയാന്‍ ശ്രമിച്ചു. ഇവര്‍ പിന്തിരിഞ്ഞോടു കയും ഇവരെ പിന്തുടര്‍ന്നപ്പോള്‍ അവരില്‍ ഒരാളുടെ വെടിയേറ്റ് നടന്‍ മരണപ്പെടുക യായിരുന്നുവെന്ന് പോലീസും സ്ഥിരീകരിച്ചു.

ജനറല്‍ ഹോസ്പിറ്റല്‍ എന്ന ഷോയില്‍ ബ്രാൻഡോ കോർബിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് ജോണി വാക്ടർ പ്രശസ്തനായത്. ജനറല്‍ ഹോസ്പിറ്റലിനു പുറമേ, സ്റ്റേഷൻ 19, വെസ്റ്റ് വേള്‍ഡ്, കോള്‍ ഓഫ് ഡ്യൂട്ടി: വാൻഗാർഡ് എന്നീ ഷോകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ചില ഹോളിവുഡ് സിനിമകളിലും ഇദ്ദേഹം മുഖം കാണിച്ചിട്ടുണ്ട്


Read Previous

അബുദാബിയില്‍നിന്ന് തായ്‌ലാന്‍റിലേക്ക് ജോലി തേടിപ്പോയ മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശികളായ രണ്ടുപേരെ കാണാനില്ല, പരാതിയുമായി കുടുംബം

Read Next

കോടികൾ പൊടിച്ച് നടപ്പാക്കിയ പദ്ധതി എവിടെ?; ടൂറിസം വകുപ്പിന്‍റെ ഡെസ്റ്റിനേഷൻ ചലഞ്ചും പാളി; ഓരോ കേന്ദ്രത്തിനും മുടക്കിയത് 50 ലക്ഷം, മിക്കതും പൂട്ടിക്കെട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »