ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മുംബൈ: മുംബൈയിൽ കനത്തമഴ തുടരുന്നു. ഇതേത്തുടർന്ന് മുംബൈയിൽ നിന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മുംബൈയിലും പൂനെയിലും മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

താനെ, റായ്ഗഡ് ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. മുംബൈ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നീ ജില്ലകളിൽ ഇന്നും റെഡ് അലർ ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് പ്രധാന റോഡുകൾ പലതും വെള്ളത്തിലാണ്.
പലയിടത്തും വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടു. ഇന്നലെ ട്രെയിൻ സർവീസുകളും റദ്ദാക്കിയിരുന്നു. എന്നാൽ ഇന്ന് സർവീസുകൾ പുനസ്ഥാപിച്ചിട്ടുണ്ട്. അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഉയർന്ന തിരമാല ജാഗ്രതയും മുംബൈ തീരത്ത് നൽകിയിട്ടുണ്ട്.
- ‘മക്കൾ എന്ന് പറയുന്നതിൽ എവിടെയാണ് സ്ത്രീവിരുദ്ധത, അതിൽ സ്ത്രീയും പുരുഷനുമില്ലേ’; ആരോപണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി
- ലഹരിക്കടത്ത്: വടകരയിൽ അറസ്റ്റിലായ അധ്യാപികമാർ ലക്ഷ്യമിട്ടത് പെൺകുട്ടികളെ
- ‘അവര്‍ ഇന്ത്യയെപ്പോലെ ശത്രുക്കള്‍’; പാക് അധീന കശ്മീരിലെ കൂട്ടക്കൊലയെ ന്യായീകരിച്ച് പ്രതിരോധ മന്ത്രി
- രണ്ട് ദിവസത്തെ ആര്‍ത്തവ അവധി നല്‍കണം, കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍മാര്‍ ഹൈക്കോടതിയില്‍; മൂന്ന് മാസത്തിനകം തീരുമാനമെടുക്കാന്‍ നിര്‍ദേശം
- മൂന്ന് പതിറ്റാണ്ടിലെ പ്രവാസ ജീവിതത്തിന് വിരാമം; പങ്കജാക്ഷന് തൃശൂർ ജില്ലാ സൗഹൃദവേദി റിയാദ് ചാപ്റ്റര്‍ യാത്രയയപ്പ് നൽകി
