ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. താൻ പ്രസംഗിച്ചപ്പോൾ മകന്റെ ഭാര്യയ്‌ക്ക് മാത്രമെന്നല്ല പറഞ്ഞത്. മക്കൾക്ക് എന്നുകൂടി പറഞ്ഞിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. മക്കൾ എന്നതിൽ സ്‌ത്രീയും പുരുഷനും ഇല്ലേയെന്നും സതീശൻ ചോദിച്ചു.

14-ാമത് ‘പംപ’ സാഹിത്യോത്സവം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ‘കല ഉൾപ്പെടെയുള്ള പരമ്പരാഗതമായ എല്ലാം നിലനിർത്തേണ്ടതാണ്. മുൻ തലമുറകൾ നമുക്ക് പകർന്നുതന്നു. പക്ഷേ ഇന്ന് ആരും അടുത്ത തലമുറയ്‌ക്ക് പകർന്നുനൽകുന്നില്ല. ഞാൻ ചില അമ്മമാരോട് പരാതി പറയും. പ്രത്യേക വിഭവങ്ങൾ അവർ അവരുടെ മക്കൾക്ക് പകർന്നു കൊടുക്കുന്നില്ല. മക്കൾക്കോ മകന്റെ ഭാര്യയായി വരുന്നവർക്കോ ആ ഭക്ഷണക്കിന്റെ പ്രത്യേകത പറഞ്ഞുകൊടുക്കണം’, എന്നായിരുന്നു വി ഡി സതീശന്റെ പരാമർശം.
മുഖ്യമന്ത്രിയുടെ പരാമർശം സ്‌ത്രീവിരുദ്ധമാണെന്ന് കാട്ടി പ്രതിപക്ഷം ഉൾപ്പെടെ വിമർശനങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ, മക്കൾ എന്നാണ് പറഞ്ഞത്, അതിൽ എന്ത് സ്‌ത്രീ വിരുദ്ധതയാണ് ഉള്ളതെന്നും വി ഡി സതീശൻ ചോദിച്ചു. കുറച്ച് ആളുകൾ മൈക്രോസ്‌കോപ്പ് വച്ച് എന്തെങ്കിലും ഉണ്ടോയെന്ന് നോക്കുകയാണെന്നും സതീശൻ പറഞ്ഞു
