ലഹരിക്കടത്ത്: വടകരയിൽ അറസ്റ്റിലായ അധ്യാപികമാർ ലക്ഷ്യമിട്ടത് പെൺകുട്ടികളെ


കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപികമാർ ലക്ഷ്യം വെച്ചിരുന്നത് കോളേജ് വിദ്യാർഥിനികളെയാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. 

സൂംബ ക്ലാസും ബൺ വിൽപ്പനയും ലഹരിക്കടത്തിന് മറയാക്കി നടത്തിയിരുന്നു. ഇക്കാര്യം പൊലീസ് വിശദമായി പരിശോധിച്ചുവരുകയാണ്. ഫുഡ് ആപ്പ് വഴി ലഹരി വിൽപ്പനയ്ക്ക് നേതൃത്വം നൽകിയ ജിജിൻ പിടിയിലായതോടെയാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.

വിദ്യാർഥിനികളുമായി ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട് നിരന്തര ചാറ്റിങ്ങിലൂടെ ലഹരി കണ്ണിയാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഫുഡ് ആപ്പിൻ്റെ മറവിൽ ആയിരുന്നു ലഹരി എത്തിച്ച് നൽകിയിരുന്നത്. അധ്യാപികമാർ ആയതിനാൽ ഇക്കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല.

മൂന്ന് അധ്യാപികമാരും ഏജൻ്റുമാർ ആയിരുന്നില്ലെന്നും, ലഹരി ഉപയോഗിക്കാൻ പണമില്ലാതെ വന്നതോടെയാണ് അധ്യാപികമാർ ഏജൻ്റുമാരായി മാറിയതെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.കൂടുതൽ അധ്യാപകരെ ലഹരികണ്ണിയിൽ പെടുത്താനുള്ള ശ്രമം നടന്നതായും കണ്ടെത്തലുണ്ട്. ബാംഗ്ലൂരിൽ നിന്നാണ് ലഹരി മരുന്ന് കോഴിക്കോട് എത്തിച്ചിരുന്നത്. അധ്യാപികമാർ ബാംഗ്ലൂരിലും മറ്റും യാത്ര ചെയ്തതിൻ്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.


Read Previous

‘അവര്‍ ഇന്ത്യയെപ്പോലെ ശത്രുക്കള്‍’; പാക് അധീന കശ്മീരിലെ കൂട്ടക്കൊലയെ ന്യായീകരിച്ച് പ്രതിരോധ മന്ത്രി

Read Next

‘മക്കൾ എന്ന് പറയുന്നതിൽ എവിടെയാണ് സ്‌ത്രീവിരുദ്ധത, അതിൽ സ്‌ത്രീയും പുരുഷനുമില്ലേ’; ആരോപണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »