നാല് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ഹാഷിം പാപ്പിനശ്ശേരിക്ക് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ സ്നേഹയാത്രയയപ്പ്


റിയാദ്: നാല് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിന് വിരാമമിട്ട് ജന്മനാട്ടിലേക്ക് മടങ്ങുന്ന ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗവും ഒഐസിസി കണ്ണൂർ മുൻ ജില്ലാ പ്രസിഡന്റുമായ ഹാഷിം പാപ്പിനശ്ശേരിക്ക് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പ് നൽകി. ബത്ഹയിലെ സബർമതി ഹാളിൽ നടന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്ന് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റി അംഗം അസ്കർ കണ്ണൂർ ഉദ്ഘാടനം നിർവഹിച്ചു.

ജന്മനാട്ടിലേക്ക് തിരിക്കുന്ന ഹാഷിം പാപ്പിനശ്ശേരിക്ക് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ഉപഹാരം സമ്മാനിക്കുന്നു.

നാല്പത് വർഷത്തെ സൗദി അറേബ്യയിലെ പ്രവാസ ജീവിതത്തിനൊപ്പം ഒഐസിസിയുടെ വിവിധ ഘടകങ്ങളിൽ സജീവമായി പ്രവർത്തിക്കുകയും സംഘടനയുടെ വളർച്ചയ്ക്കും പ്രവാസി സമൂഹത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്കും വിലപ്പെട്ട സംഭാവനകൾ നൽകുകയും ചെയ്ത വ്യക്തിത്വമാണ് ഹാഷിം പാപ്പിനശ്ശേരിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. സംഘടനാ പ്രവർത്തനങ്ങളിലെ ആത്മാർഥതയും സഹപ്രവർത്തകരുമായുള്ള സൗഹൃദവും പുതിയ തലമുറയ്ക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഭാരവാഹികളായ ഷംനാദ് കരുനാഗപ്പള്ളി, സന്തോഷ് വിളയിൽ, റഹ്മാൻ മുനമ്പത്ത്, ബാലു കുട്ടൻ, സന്തോഷ് ബാബു കണ്ണൂർ, മാള മുഹിയുദ്ധീൻ, ഷാജി സോന, ഷാജി മഠത്തിൽ, ഒമർ ഷരീഫ്, ബഷീർ കോട്ടയം, കമറുദ്ധീൻ താമരക്കുളം എന്നിവർ ആശംസകൾ നേർന്നു. ഹാഷിം പാപ്പിനശ്ശേരിയുടെ സംഘടനാ പ്രവർത്തനങ്ങളും പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധതയും പ്രസംഗകർ പ്രത്യേകം അനുസ്മരിച്ചു.

മറുപടി പ്രസംഗത്തിൽ അദ്ദേഹം തന്റെ നാല് പതിറ്റാണ്ട് നീണ്ട പ്രവാസജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു. ഒഐസിസി നേതൃത്വവും സഹപ്രവർത്തകരും നൽകിയ പിന്തുണയാണ് സംഘടനാ പ്രവർത്തനങ്ങളിൽ സജീവമാകാൻ പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിലേക്ക് മടങ്ങുന്നുവെങ്കിലും സംഘടനയുമായുള്ള ആത്മബന്ധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

തുടർന്ന് അദ്ദേഹത്തിന് ഉപഹാരം നൽകി പ്രവർത്തകർ ആദരിച്ചു. സെൻട്രൽ കമ്മിറ്റി മീഡിയ കൺവീനർ അശ്റഫ് മേച്ചേരി സ്വാഗതവും സെക്രട്ടറി സൈഫ് കായംകുളം നന്ദിയും രേഖപ്പെടുത്തി. ഹാഷിം കണ്ണാടിപറമ്പ്, രാജു തൃശൂർ, ഷബീർ മണ്ണാർക്കാട്, ഹാഷിം ആലപ്പുഴ, സിദ്ധീഖ് പന്നിയങ്കര, ടോം ചാമക്കാലയിൽ, ഷിബു ഉസ്മാൻ, റഫീഖ് പട്ടാമ്പി, ഷാജഹാൻ പാണ്ട, ഷാനവാസ് ഇടുക്കി, നേവൽ ഗുരുവായൂർ, ഷഫീഖ് കണ്ണൂർ, മുജീബ് കെ.എം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


Read Previous

പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ വേർപാടിൽ റിയാദ് കെഎംസിസി അനുശോചിച്ചു

Read Next

യു.എൻ.എ സൗദി ഘടകം എയ്ഞ്ചൽസ് മീറ്റ് സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »