Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തെറ്റ് ചെയ്യാത്തവർക്കും നീതി കിട്ടണ്ടേയെന്ന് വീണാ നായർ സത്യം ഉയർന്നാൽ, ഒരു ഇരുട്ടിനും അതിനെ പിടിച്ചു നിറുത്താൻ കഴിയില്ല


തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ പ്രതികരിച്ച് നടി വീണാ നായർ. താനും ഇരയ്ക്കൊപ്പമാണെന്നും തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടുമ്പോൾ തെറ്റ് ചെയ്യാത്തവർ‌ക്കും നീതി കിട്ടേണ്ടെയന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വീണാ നായർ ചോദിച്ചു.

വിജയം നേടിയ ദിവസം അല്ല. സമാധാനത്തിന്റെ ദിവസമാണ് ഇന്ന്. ഒരു മനുഷ്യൻ സമാധാനത്തോടെ ശ്വാസം എടുക്കുന്ന ദിനം. പ്രാർത്ഥിച്ചവർക്കു പുഞ്ചിരിക്കാൻ കഴിയുന്ന ദിനം. അയാൾ ഒരു നടൻ ആയതുകൊണ്ടല്ല , പ്രശസ്തനായതുകൊണ്ടുമല്ല,​ ഒരു മനുഷ്യനായി, തന്റെ സത്യം കേൾക്കപ്പെട്ടതിൽ ഞാനും സന്തോഷിക്കുന്നുവെന്നും വീണ പറഞ്ഞു.

അയാളും ഒരു ഇര ആണ്. മോശമായ വാക്കുകളും മാദ്ധ്യമ വിചാരണ വിധികളും, ആരോപണങ്ങളും അയാൾ കേട്ടു. ജീവിതത്തിൽ ഇരുട്ടിൽ നിന്നപ്പോഴും അയാൾ പുഞ്ചിരിച്ചു. കുടുംബത്തെയും സുഹൃത്തുക്കളെയും സംരക്ഷിച്ചു. വീണ്ടും സിനിമകൾ ചെയ്തു നമ്മളെയും സന്തോഷിപ്പിച്ചു. പരാജയങ്ങൾ വീണ്ടും വീണ്ടും സംഭവിക്കുമ്പോഴും കരിയർ അവസാനിച്ചെന്നു എല്ലാരും വിധി എഴുതുമ്പോഴും അയാളും അതിജീവിച്ചു. നിയമത്തെ അങ്ങേയറ്റം ആദരിച്ചു വിശ്വസിച്ചു. അത് വലിയ ധൈര്യം ആണ്. താൻ തെറ്റ് ചെയ്തിട്ടില്ലാന്നുള്ള വിളിച്ചു പറയൽ കൂടിയായിരുന്നു. ഇന്ന് കോടതി അത് ബോധ്യമാകുമ്പോൾ ഞാൻ ആ പ്രക്രിയയിലും ന്യായത്തിലും വിശ്വസിക്കുന്നു. കാരണം സത്യം ഉയർന്നാൽ, ഒരു ഇരുട്ടിനും അതിനെ പിടിച്ചു നിർത്താൻ കഴിയില്ലെന്നും വീണാ നായർ കുറിച്ചു.


Read Previous

തീരുമാനം നടപ്പാക്കാനൊരുങ്ങി യുഐഡിഎഐ ആധാർ കാർഡിൽ സുപ്രധാന മാറ്റം

Read Next

പെൺകുഞ്ഞ് ജനിച്ചെന്ന് ഭർത്താവിനോട് പറയാൻ പേടി; നവജാത ശിശുവിനെ കൊലപ്പെടുത്തിയത് അമ്മ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »