ഇറാന്‍ പരമോന്നത നേതാവ് മൊജ്താബ ഖൊമേനി ജീവിച്ചിരിപ്പുണ്ടെന്നും ഭരണ കാര്യങ്ങളില്‍ സജീവമെന്നും സമ്മതിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി


വാഷിങ്ടണ്‍: ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ ഖൊമേനി ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമാക്കി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഫെബ്രുവരി 28 ലെ ആക്രമണത്തില്‍ പരിക്കേറ്റ മൊജ്താബ ഖൊമേനി ജീവിച്ചിരിപ്പുണ്ടെന്നും രാജ്യത്തിന്റെ ഭരണപരമായ തീരുമാനങ്ങളില്‍ ഇപ്പോഴും അദേഹം സജീവമാണെന്നും മാര്‍ക്കോ റൂബിയോ പറഞ്ഞു.

യുഎസ് സെനറ്റിന്റെ വിദേശകാര്യ സമിതിക്ക് മുന്‍പാകെ സംസാരിക്കുന്നതിനിടെയായിരുന്നു അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരി 28 ന്അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ മൊജ്താബ ഖൊമേനിക്ക് പരിക്കേറ്റിരുന്നു. ഈ ആക്രമണത്തിലാണ് അദേഹത്തിന്റെ പിതാവും പരമോന്നത നേതാവുമായിരുന്ന ആയത്തുള്ള അലി ഖൊമേനി കൊല്ലപ്പെട്ടത്.

ആയത്തുള്ള അലി ഖൊമേനിയുടെ മരണത്തിന് പിന്നാലെയാണ് മൊജ്താബയെ ഇറാന്റെ പരമോന്നത നേതാവായി തിരഞ്ഞെടുത്തത്. ആക്രമണത്തില്‍ പരിക്കേറ്റ മൊജ്താബയുടെ ആരോഗ്യ നിലയെക്കുറിച്ച് ഇതിനിടെ പല റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. അദേഹം മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍.

ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിക്ക് മുന്‍പാകെ സംസാരിക്കുന്നതിനിടെ ഇറാനുമായുള്ള സമാധാനക്കരാറിനെക്കുറിച്ചും മാര്‍ക്കോ റൂബിയോ പ്രത്യാശ പ്രകടിപ്പിച്ചു. അത് ഇന്നോ നാളെയോ അല്ലെങ്കില്‍ അടുത്തയാഴ്ചയോ സംഭവിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന്‍ സമ്മതിക്കണമെന്നും അതുവഴിയുള്ള കപ്പലുകള്‍ക്ക് നേരേയുള്ള വെടിവെപ്പ് അവസാനിപ്പിക്കണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആവശ്യപ്പെട്ടു. ഇറാന്‍ ഇക്കാര്യങ്ങള്‍ അംഗീകരിച്ചാല്‍ ഹോര്‍മുസില്‍ സ്ഥാപിച്ച മൈനുകള്‍ യു.എസ് നീക്കം ചെയ്യാമെന്നും അദേഹം പറഞ്ഞു.


Read Previous

ഡല്‍ഹിയില്‍ റസ്റ്ററന്റ് കെട്ടിടത്തില്‍ വന്‍ തീപിടുത്തം: 21 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്, 11 പേരുടെ നില ഗുരുതരം

Read Next

‘രക്ഷാപ്രവര്‍ത്തനം’ വ്യാജം: തലയ്ക്കടിച്ച ചൂരല്‍വടി ജീവനെടുക്കാവുന്നത്; ഗണ്‍മാന്മാരുടെ വാദം പൊളിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »