പണിക്കരവീട്ടിൽ ഉമ്മറിന് കേളിയുടെ യാത്രയയപ്പ്


റിയാദ്: 33 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ഒലയ്യ ഏരിയ സുലൈമാനിയ യൂണിറ്റ് അംഗം ഉമ്മർ പണിക്കരവീട്ടിലിന് യൂണിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

മലപ്പുറം എടപ്പാൾ സ്വദേശിയായ ഉമ്മർ പണിക്കരവീട്ടിൽ കഴിഞ്ഞ 33 വർഷമായി റിയാദിലെ സുലൈമാനിയയിൽ ഒരു തയ്യൽ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു.

സുലൈമാനിയ മലാസ് റെസ്റ്റോറന്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ യൂണിറ്റ് ജോയിന്റ് ട്രഷറർ റഷീദ് അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടേറിയറ്റ് അംഗം നസീർ മുള്ളൂർക്കര, ഒലയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട്, ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട് ചാലി, പ്രസിഡന്റ് റിയാസ് പള്ളാട്ട്, ജോയിന്റ് സെക്രട്ടറി മുരളീകൃഷ്ണൻ, യൂണിറ്റ് അംഗം ത്വയ്യിബ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി ഷാനവാസ് ഉമ്മർ പണിക്കരവീട്ടിലിന് കൈമാറി. ചടങ്ങിൽ ഷാനവാസ് സ്വാഗതവും, യാത്രയാകുന്ന ഉമ്മർ പണിക്കരവീട്ടിൽ മറുപടി പ്രസംഗത്തിലൂടെ നന്ദിയും രേഖപ്പെടുത്തി.


Read Previous

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ജനാധിപത്യ പോരാട്ടത്തിന്റെ വിജയമെന്ന് റിയാദ് ഒഐസിസി

Read Next

ഒരു വയസ് തികയാത്ത കുഞ്ഞുമായി കൊടുംചൂടില്‍ തെരുവില്‍, ലഹരിചതിയില്‍ തകര്‍ന്ന് പ്രവാസസ്വപ്നം, യുഎഇയില്‍ കനിവിന്റെ കരങ്ങള്‍ തേടി മലയാളി അമ്മയും കൈക്കുഞ്ഞും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »