കൊല്ലം സ്വദേശിയുടെ മൃതദേഹം റിയാദിൽ മറവു ചെയ്തു


റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ നിര്യാതനായ കൊല്ലം ചടയമംഗലം പള്ളിമുക്ക് പേരൂർകോണത്ത് പരേതനായ മുഹമ്മദ് ഇല്യാസിൻ്റെയും ജുബൈരിയാ ബീവിയുടെയും മകൻ അലീമുദ്ധീന്റെ (54) മൃതദേഹം റിയാദിൽ മറവു ചെയ്തു. റിയാദിലെ അൽമവാസാത്ത് ആശുപത്രി യിലാണ് മരണം സംഭവിച്ചത്.

റിയാദ് എക്സിറ്റ് 8 അൽമുൻസിയായിൽ രണ്ടര വർഷത്തോളമായി ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ജോലിക്കിടയിൽ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്പോൺസർ ഉടൻ ആശുപത്രിയിൽ എത്തിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. മൂന്ന് ദിവസങ്ങൾക്ക് ശേഷം വീണ്ടും ഹൃദയാഘാതം സംവിച്ചതാണ് മരണത്തിലേക്ക് നയിച്ചത്.

കേളി കലാ സാംസ്കാരിക വേദി ജീവകാരുനണ്യ വിഭാഗം നടപടി ക്രമങ്ങൾ പൂർത്തിയാക്കി റിയാദിലെ നസീമിലുള്ള ഖബർസ്ഥാനിൽ മറവു ചെയ്തു. ഭാര്യ ഷെറീന. മക്കൾ- ഫാത്തിമ, ഹിഫ്സ. കേളി ദവാദ്മി യൂണിറ്റ് സെക്രട്ടറി ഉമ്മറിന്റെ പ്രിതൃ സഹോദരൻ്റെ മകനാണ് മരണപ്പെട്ട അലീമുദ്ധീൻ.


Read Previous

റിയാദ് കെ.എം.സി.സി ഇഫ്‌ത്താർ സംഗമം മാർച്ച് 14ന്

Read Next

‘മൂന്നാമത്തെ കുഞ്ഞ് പെണ്‍കുട്ടിയെങ്കിൽ 50000 രൂപ, ആണ്‍കുഞ്ഞെങ്കിൽ പശു സമ്മാനം’; പ്രഖ്യാപനവുമായി ടിഡിപി എംപി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »