സഹപാഠിയെ തിരിച്ചടിക്കും വരെ ചെരിപ്പ് ഇടാതെ നടന്നു’, അഫാന് സിനിമകളോട് ഇഷ്ടം, കടുത്ത ആരാധന


തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. അഫാൻ എന്ന 23 കാരൻ സ്വന്തം സഹോദരൻ അഫ്സാൻ (13)​, പിതൃ സഹോദരൻ ലത്തീഫ് (60)​,​ ഭാര്യ സജിതാ ബീവി (55)​,​ പിതാവിന്റെ മാതാവ് സൽമാബീവി (95), പെൺസുഹൃത്ത് ഫർസാന (22) എന്നിവരെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. അഫാൻ തന്റെ മാതാവിനെ കൊല്ലാൻ ശ്രമിച്ചെങ്കിലും ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട അവർ ആശുപത്രിയിൽ ചികിത്സയിലാണ്. എന്തിനാണ് പ്രതി ഇത് ചെയ്തത്, എങ്ങനെയാണ് ചെയ്തത് തുടങ്ങിയ കാര്യങ്ങളിൽ ഇനിയും വ്യക്തതയില്ല.

അഫാൻ അധികം ആരോടും സംസാരിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കാണുമ്പോൾ ഒരു ചിരി മാത്രമാണ് അഫാന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുക. അഫാന് ഏറ്റവും പ്രിയം സിനിമകളായിരുന്നു വെന്ന് നാട്ടുകാർ പറയുന്നു. പല സിനിമകളിലെ സംഭവങ്ങളും ജീവിതത്തിൽ അനുകരിക്കാനും പ്രതി ശ്രമിച്ചി ട്ടുണ്ട്. സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു സഹപാഠി അഫാനെ മർദിച്ചു. തുടർന്ന് ചെരിപ്പ് ഇടാതെ നടക്കു കയും അവനെ തിരിച്ച് അടിച്ചശേഷം മാത്രമേ ചെരിപ്പ് ധരിക്കുകയുള്ളുവെന്നും അഫാൻ പറഞ്ഞിരുന്നു വെന്നാണ് നാട്ടുകാരും സുഹൃത്തുക്കളും പറയുന്നത്.

2016ൽ പുറത്തിറങ്ങിയ ഫഹദ് ഫാസിലിന്റെ ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിലെ ഇതിവൃ ത്തവും ഇതുതന്നെയായിരുന്നു. നായകനെ വില്ലൻ മർദ്ദിക്കുകയും തുടർന്ന് നായകൻ തിരിച്ചടിക്കുവരെ ചെരിപ്പ് ഇടാതെ നടക്കുകയും ചെയ്യുന്നുണ്ട്. സിനിമയിലെ രംഗങ്ങളെ ഇത്രയും ജീവിതത്തിൽ അനുകരി ക്കാൻ ശ്രമിക്കുന്നതിനാൽ കൂട്ടക്കൊലപാതകത്തിന് പിന്നിലും ഇത്തരത്തിൽ സിനിമ ശെെലി പിൻതുടർ ന്നിട്ടുണ്ടോയെന്നാണ് നാട്ടുകാരുടെ സംശയം.


Read Previous

വിമാനം ലാൻഡിങ്ങിനെത്തിയപ്പോൾ റൺവേയിലേക്ക് പ്രൈവറ്റ് ജെറ്റിൻറെ വരവ്, നിലം തൊടുന്നതിന് മുന്നേ വീണ്ടും ടേക്ക് ഓഫ്; ഒഴിവായത് വൻ ദുരന്തം: വീഡിയോ

Read Next

മുലയൂട്ടല്‍ അവധിക്ക് മുലയൂട്ടിയതിന്‍റെ തെളിവ് കാണിക്കണം; കമ്പനിയുടെ വിചിത്രമായ നിയമത്തിനെതിരെ കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »