ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തൃശൂർ: പുഴ കാണാൻ പോയ 13 കാരി കാൽതെറ്റി വെള്ളത്തിൽ വീണു മരിച്ചു. കുട്ടി മാതാപിതാക്കൾക്കൊപ്പം ബന്ധു വീട്ടിൽ എത്തിയപ്പോഴാണ് ദാരുണ സംഭവം. കല്ലേറ്റുംകര ചെമ്പോത്ത് പറമ്പിൽ ഹാഷിം- അജി ദമ്പതികളുടെ മകൾ ഫാത്തിമ തസ്നീം ആണു മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് അപകടം.

കൊടകര മറ്റത്തൂർകുന്നിലെ ബന്ധു വീട്ടിലാണ് കുടുംബം രാവിലെ എത്തിയത്. അതിനിടെയാണ് കുട്ടി പുഴ കാണാൻ പോയതും അപകടത്തിൽപ്പെട്ടതും.
അഗ്നിശമന സേന എത്തുന്നതിനു മുൻപേ നാട്ടുകാർ കുട്ടിയെ മുങ്ങി എടുത്തു. പിന്നാലെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇരിങ്ങാലക്കുട ഗവൺമെന്റ് ഹൈസ്കൂളിലെ 9ാം ക്ലാസ് വിദ്യാർഥിയാണ് ഫാത്തിമ. സംസ്കാരം പിന്നീട്.
