പുഴ കാണാൻ പോയി, കാൽതെറ്റി വെള്ളത്തിൽ വീണു; 13കാരി മുങ്ങി മരിച്ചു


തൃശൂർ: പുഴ കാണാൻ പോയ 13 കാരി കാൽതെറ്റി വെള്ളത്തിൽ വീണു മരിച്ചു. കുട്ടി മാതാപിതാക്കൾക്കൊപ്പം ബന്ധു വീട്ടിൽ എത്തിയപ്പോഴാണ് ദാരുണ സംഭവം. കല്ലേറ്റുംകര ചെമ്പോത്ത് പറമ്പിൽ ഹാഷിം- അജി ദമ്പതികളുടെ മകൾ ഫാത്തിമ തസ്നീം ആണു മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് അപകടം.

കൊടകര മറ്റത്തൂർകുന്നിലെ ബന്ധു വീട്ടിലാണ് കുടുംബം രാവിലെ എത്തിയത്. അതിനിടെയാണ് കുട്ടി പുഴ കാണാൻ പോയതും അപകടത്തിൽപ്പെട്ടതും.

അ​ഗ്നിശമന സേന എത്തുന്നതിനു മുൻപേ നാട്ടുകാർ കുട്ടിയെ മുങ്ങി എടുത്തു. പിന്നാലെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇരിങ്ങാലക്കുട ​​ഗവൺമെന്റ് ഹൈസ്കൂളിലെ 9ാം ക്ലാസ് വിദ്യാർഥിയാണ് ഫാത്തിമ. സംസ്കാരം പിന്നീട്.


Read Previous

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

Read Next

കണ്ണൂരില്‍ ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം, സംഘര്‍ഷം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »