ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍


വയനാട്: വയനാട്ടില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു. അഞ്ചുകുന്ന് പാലുകുന്ന് കുളത്താറ പണിയ കോളനിയിലെ ആതിര(32)യാണ് മരിച്ചത്. ഇന്ന് വൈകിട്ട് 3.45 യോടെയാണ് സംഭവം. ആതിരയെ ആക്രമിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് ബാബു ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

രണ്ടാഴ്ച മുമ്പ് കര്‍ണാടകയില്‍ കുടയില്‍ കാപ്പി പറിക്കാന്‍ പോയതായിരുന്നു ആതിര. ഇന്ന് വീട്ടില്‍ തിരിച്ചെത്തിയ ആതിരയും ഭര്‍ത്താവുമായി വഴക്ക് ഉണ്ടായയാണ് പൊലീസ് നല്‍കുന്ന വിവരം. ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടെ ബാബു വാക്കത്തി ഉപയോഗിച്ച് ആതിരയെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

ഭാര്യയെ ആക്രമിച്ച ശേഷം ബാബു സ്വയം വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു വെന്നാണ് പൊലീസിന്റെ നിഗമനം. ഇരുവര്‍ക്കും മൂന്ന് കുട്ടികളുണ്ട്. ആദ്യം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് ബാബുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.


Read Previous

പാകിസ്ഥാന്‍ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്; വീണ്ടും ട്വിസ്റ്റ്; നവാസ് പ്രതിപക്ഷത്തേക്ക്, ഇമ്രാനൊപ്പം പിപിപി? കളിച്ചത് ഐഎസ്‌ഐ

Read Next

പുഴ കാണാൻ പോയി, കാൽതെറ്റി വെള്ളത്തിൽ വീണു; 13കാരി മുങ്ങി മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »