കുവൈത്തിൽ വിദേശ അധ്യാപികയെ ബലാത്സം ചെയ്ത കേസില്‍ ഈജിപ്ഷ്യൻ സ്വദേശിക്ക് വധശിക്ഷ വിധിച്ചു


കുവൈത്ത് സിറ്റി : കുവൈത്തിൽ സ്‌കൂൾ ഓഫീസിൽ വെച്ച് വിദേശ അധ്യാപികയെ ബലാത്സം ചെയ്ത കേസിൽ സ്കൂളിലെ കാവൽക്കാരനായ ഈജിപ്ഷ്യൻ സ്വദേശിക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ജോലിക്കായി സ്‌കൂളിലെത്തിയ അധ്യാപികയെ മറ്റാരുമില്ലാത്ത തക്കം നോക്കി പ്രതി ഓഫീസിൽ കയറി ബലാത്സം ചെയ്യുകയായിരുന്നു.

പ്രതി ഓഫീസിൽ കയറി വാതിൽ അകത്തു നിന്ന് പൂട്ടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ പ്രതിക്കെതിരെ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. വിചാരണക്കിടെ പ്രതി കോടതിയിൽ മൗനം പാലിച്ചു. വിചാരണ പൂർത്തിയാക്കിയ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.


Read Previous

കുവൈത്തില്‍ എക്‌സിറ്റ് പെർമിറ്റ്‌ നിയമം പ്രാബല്യത്തിൽ, ഇത് വരെ 35,000 പേര്‍ എക്‌സിറ്റ് പെർമിറ്റിനു അപേക്ഷ സമർപ്പിച്ചു

Read Next

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി ഫണ്ട് ശേഖരണം; രാഹുല്‍ മാങ്കൂട്ടത്തിലടക്കം 8 യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »