ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്:കേളി കലാ സാംസ്കാരിക വേദി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളി ദവാദ്മി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു ബലിപെരുന്നാൾ ദിനത്തിൽ ദവാദ്മി റോയൽസ് ക്രിക്കറ്റ് ഗ്രൗണ്ടിൽ തെക്കനേഷ്യൻ രാജ്യങ്ങളിലെ 8 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.
ബലിപെരുന്നാൾ ദിനത്തിൽ രാവിലെ 7.30ന് ആരംഭിച്ച ടൂർണ്ണമെന്റ് കോർട്ടർ ഫൈനൽ മത്സരങ്ങളടക്കം അതേ ദിവസവും സെമിഫൈനലും ഫൈനലും പിറ്റേദിവസവും ആയാണ് സംഘടിപ്പിച്ചത്.
ട്വന്റി – ട്വന്റി മോഡലിൽ 20 ഓവർ വീതമായിരുന്നു മത്സരങ്ങൾ. ഫൈനലിൽ വിന്നേഴ്സ് ടീമായ “അസദ് ഇലവൻ” ടീമിന് ദവാദ്മി ഇന്ത്യൻ റസ്റ്റോറന്റ് സ്പോൺസർ ചെയ്ത ട്രോഫിയും,സംഘാടക സമിതി അനൗൺസ് ചെയ്തിരുന്നക്യാഷ് പ്രൈസും നൽകി.
റണ്ണേഴ്സ് അപ് ടീമായ “സനയ ടൈഗർ” ന് റീം നജദ് സ്പൈസസ് കറി പൗഡർ സ്പോൺസർ ചെയ്ത ട്രോഫിയും അനൗൺസ് ചെയ്തിരുന്ന ക്യാഷ് പ്രൈസും നൽകി.കൂടാതെ മാൻ ഓഫ് ദ സീരീയസ്സിനും മാൻ ഓഫ് ദ മാച്ചിനും കേളി ട്രോഫിയും ക്യാഷ് പ്രൈസും ടൂർണമെന്റ് ഗ്രൗണ്ടിൽ നടന്ന മാപനയോഗത്തിൽ സമ്മാനിച്ചു .
സമാപനയോഗം കേളി കേന്ദ്ര കമ്മിറ്റി സെക്രട്ടറി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കേളി മുഖ്യ രക്ഷാധികാരി കെ പി എം സാദിഖ്,കേളി കേന്ദ്ര കമ്മിറ്റി ട്രഷറർ മധു ബാലുശ്ശേരി, കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് റഫീഖ് ചാലിയം, കേന്ദ്ര കമ്മറ്റി അംഗങ്ങളായ റഫീഖ് പാലത്ത്, ഷാജി പ്ലാവിളയിൽ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ദവാദ്മിയിലെ പൗര പ്രമുഖരും വിവിധ സ്ഥാപന ഉടമകളും, നിരവധി കായികപ്രമികളും ടൂർണമെന്റിന്റെ ഭാഗമായി. വിവിധ സബ് കമ്മറ്റികളടങ്ങിയ സംഘാടക സമിതി ടൂർണമെന്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഏരിയ പ്രസിഡണ്ട് രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി ഉമ്മർ സ്വാഗതവും സംഘാടകസമിതി കൺവീനർ മുജീബ് നന്ദിയും പറഞ്ഞു.
