വേൾഡ് കപ്പ് ഫൈനൽ ബിഗ് സ്ക്രീൻ പ്രദർശനവും ആദരിക്കലും


​റിയാദ്: ലോകകപ്പ് ഫൈനൽ മത്സരത്തോടനുബന്ധിച്ച് മലാസിലെ ‘ചെറീസ്’ റെസ്റ്റോറന്റിൽ റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബിഗ് സ്ക്രീൻ പ്രദർശനവും മത്സരത്തിന് മുന്നോടിയായി നിസാർ വാണിയമ്പലം നയിച്ച ക്വിസ് മത്സരം കാണികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.


​സൗദിയിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ അൽ ഹിലാലിന്റെ അണ്ടർ-15 വനിതാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കീർത്തജ വിനോദിനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. റിഫ (RIFA) ഭാരവാഹികളായ നബീൽ പാഴൂർ, നസീബ്, ഷക്കീൽ തിരൂർക്കാട്, ഫൈസൽ കൊല്ലം, ഐ.ഐ.എസ്.ആർ മാനേജിംഗ് കമ്മിറ്റി അംഗം സുഹൈൽ എന്നിവർ ചേർന്ന് കീർത്തജയ്ക്ക് ഉപഹാരം കൈമാറി. അറേബ്യൻ ആക്സസ് പ്രയോജകരായിരുന്നു. അഹ്ഫാൻ അബ്ദുറഹ്മാൻ, കുട്ടൻ ബാബു, നിയാസ്, അഷറഫ് എന്നിവർ ചേർന്ന് നേതൃത്വം നൽകി.


Read Previous

ലോകകപ്പ് ആവേശത്തിന് റിയാദിൽ വർണാഭമായ സമാപനം; എടപ്പ മെഗാ വിജയിയായി അജീഷ് ചെറുവട്ടൂർ

Read Next

പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ വേർപാടിൽ റിയാദ് കെഎംസിസി അനുശോചിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »