ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച വേൾഡ് കപ്പ് പ്രവചന മത്സരത്തിന്റെ സമ്മാനദാന ചടങ്ങും ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ തത്സമയ പ്രദർശനവും ലുലു മുറബ്ബ അവന്യൂ മാളിൽ ആവേശകരമായി നടന്നു. നൂറുകണക്കിന് ഫുട്ബോൾ ആരാധകരുടെയും കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ നടന്ന പരിപാടി റിയാദിലെ മലയാളി ഫുട്ബോൾ പ്രേമികൾക്ക് അവിസ്മരണീയ അനുഭവമായി.

സ്പോർട്സ് കൺവീനർ ജസീർ കോതമംഗലത്തിന്റെ നേതൃത്വത്തിൽ ലോകകപ്പ് ആദ്യ മാച്ച് മുതൽ നടത്തിയ പ്രവചന മത്സരത്തിൽ ആയിരത്തിലധികം പേർ പങ്കെടുത്തു. പ്രവചന മത്സരത്തിലെ മെഗാ വിജയിയായ അജീഷ് ചെറുവട്ടൂരിന് സോന ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്പോൺസർ ചെയ്ത ഗോൾഡ് കോയിൻ സമ്മാനിച്ചു. ഫൈനൽ മാച്ച് വിജയി ഉസ്മാൻ പരീത്, അഡ്വാൻസ് പ്രവചന വിജയി ഹസ്ബിൻ മുഹമ്മദ്, രാജേഷ് (ലുലു മാൾ), മറ്റ് സ്റ്റേജ്, മാച്ച് വിജയികൾക്ക് സോനാ ഗോൾഡ്, ഫോർടെക്, സാഫ് പെർഫ്യൂംസ് എന്നിവർ സ്പോൺസർ ചെയ്ത സമ്മാനങ്ങൾ വിതരണം ചെയ്തു. സംഘാടകസമിതി അംഗങ്ങളായ മുഹമ്മദ് ഉവൈസ് മൂവാറ്റുപുഴ, വൈശാഖ് പറവൂർ, സഹൽ പെരുമ്പാവൂർ, നൗറിൻ ഷാ, റസാന ഖദീജ, റഹീം കൊച്ചി എന്നിവർക്ക് മികച്ച സേവനത്തിനുള്ള ആദരസൂചകമായി മെമന്റോകൾ സമ്മാനിച്ചു.

മുത്തലിബ് കാലിക്കറ്റ് നയിച്ച മ്യൂസിക് നൈറ്റ്, ഫേസ് പെയിന്റിംഗ്, എടപ്പ റിഥം ബീറ്റ്സിന്റെ ഡാൻസ് എന്നിവ പരിപാടിക്ക് കൂടുതൽ നിറപ്പകിട്ടേകി. അമീർ കാക്കനാട്, കരീം കാനാമ്പുറം, സലാം പെരുമ്പാവൂർ, നിഷാദ് ചെറുവട്ടൂർ, ഷജീർ ആലുവ, ജൂബി ലൂക്കോസ്, നിസാർ കൊച്ചിൻ, അജ്നാസ് ബാവു, ലിയ ഷജീർ, നെജു കബീർ, മുഹ്സിന ടീച്ചർ, ജോർജ് ജേക്കബ്, വിപിൻ ആൻറണി, ഹിലാൽ ബാബു, നബീൽ, അലി ഇമ്രാൻ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. ഫുട്ബോളിലൂടെ പ്രവാസി സമൂഹത്തിൽ സൗഹൃദവും ഐക്യവും ശക്തിപ്പെടുത്തുന്നതിനൊപ്പം കുടുംബങ്ങൾക്ക് ഒരുമിച്ച് ലോകകപ്പ് ആവേശം ആസ്വദിക്കാനുള്ള മികച്ച വേദിയൊരുക്കാൻ പരിപാടിയിലൂടെ സാധിച്ചതായി എടപ്പ ഭാരവാഹികൾ അറിയിച്ചു.
