തൃശൂരിലെ ബിജെപി വിജയം സിപിഎമ്മുമായുളള ഡീലിന്‍റെ ഭാഗം : ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂര്‍


തൃശൂര്‍ : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കെ മുരളീധരന്‍റെ തൃശൂരിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂർ. ജില്ലാകമ്മിറ്റിക്ക് വീഴ്‌ച പറ്റിയിട്ടുണ്ട്. പരാജയത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം ജില്ല കമ്മിറ്റി ഏറ്റെടു ക്കുന്നു. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് തിരുത്തലുകൾ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

തോൽവി ഒരിക്കലും പ്രതീക്ഷിച്ചതല്ല. കെ മുരളീധരൻ നേതൃസ്ഥാനത്ത് തുടരണം എന്നാണ് ഞങ്ങളുടെ ആവശ്യം. തൃശൂരിൽ ബിജെപി ഇത്രയും വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചത് സിപിഎം – ബിജെപി ഡീലിന്‍റെ ഭാഗമാണ്. ആ ഡീല്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Read Previous

സര്‍ക്കാരിലെ ഉത്തരവാദിത്വങ്ങളില്‍ നിന്നൊഴിവാക്കണം’ : പരാജയത്തിന് പിന്നാലെ മഹാരാഷ്‌ട്രയില്‍ രാജിക്കൊരുങ്ങി ദേവേന്ദ്ര ഫഡ്‌നാവിസ്

Read Next

വടകരയില്‍ വര്‍ഗീയത പ്രചരിപ്പിക്കാന്‍ ശ്രമമുണ്ടായി, വിജയം അതിനേറ്റ തിരിച്ചടി : ഷാഫി പറമ്പില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »