ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തൃശൂര്‍: തൃശൂര്‍ കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച് പരിശോധന നടത്തുന്നു. ഉറക്കത്തില്‍ പാമ്പുകടിയേറ്റു മരിച്ച കാവുങ്ങല്‍ അല്‍ജോയുടെ വീട്ടിലാണ് പരിശോധന. തുടര്‍ച്ചയായി പാമ്പുകളെ കാണുന്ന സാഹചര്യത്തിലാണ് നടപടി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍, സ്‌നേക്ക് റെസ്‌ക്യൂവര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന. വീടിന്റെ ശുചിമുറിയുടെ പൈപ്പിന്റെ ഭാഗത്താണ്
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ച തൃശൂര്‍ കോട്ടപ്പുറം സ്വദേശി ഗിരിയുടെ മാതാവ് അന്തരിച്ചു. പരേതനായ മോഹനന്റെ ഭാര്യ പള്ളത്ത് കരുമാലി വീട്ടില്‍ ഗൗരി (74) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടത്തും. ഗിരിയുടെ മൃതദേഹം ഇതുവരെ വിട്ടുകിട്ടിയിട്ടില്ല.
കൊച്ചി: എഴുത്തച്ഛനുമായി ബന്ധപ്പെട്ട് താന്‍ ഉയര്‍ത്തിയ ഒരു ചോദ്യം മതപരമായി എഴുത്തച്ഛനെ ആരാധിക്കുന്ന സാധാരണ മനുഷ്യരുടെ വിശ്വാസത്തിന് എതിരായി പോയതില്‍ വിഷമമുണ്ടെന്ന് എഴുത്തുകാരന്‍ വിനോയ് തോമസ്. താനതില്‍ ആത്മാര്‍ത്ഥമായി ഖേദം പ്രകടിപ്പിക്കുന്നു. എല്ലാ മതവിശ്വാസത്തേയും ആദരിക്കുന്നതായും ആരുടേയും മതപരമായ വിശ്വാസങ്ങളെ ചോദ്യം ചെയ്യാന്‍ താന്‍ ആളല്ലെന്നും വിനോയ് തോമസ്
തിരുവനന്തപുരം: വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ വോട്ടെണ്ണല്‍ കഴിയുന്നതു വരെ തുറക്കരുതെന്ന് നിര്‍ദേശം. സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറാണ് നിര്‍ദേശം നല്‍കിയത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സീല്‍ ചെയ്യാത്ത മുറികളും തുറക്കേണ്ടതില്ലെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. പേരാമ്പ്ര, നെന്മാറ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. ജില്ലകളിലെ മുഖ്യ വരണാധികാരികളായ ജില്ലാ കലക്ടര്‍മാര്‍ക്കാണ് നിര്‍ദേശം
കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിന്റെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ വിശദീകരണവുമായി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്. ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് മുറി തുറന്നത്. സീല്‍ ചെയ്യാതിരുന്ന മുറിയാണ് തുറന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവിഎമ്മുകളും പോസ്റ്റല്‍ ബാലറ്റുകളും സൂക്ഷിച്ച സ്ട്രോങ് റൂം തുറന്നിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുമായി
തിരുവനന്തപുരം: വയനാട് ടൗണ്‍ ഷിപ്പിലെ വീട്ടില്‍പോയി വിള്ളലുണ്ടായെന്ന് ആരോപിക്കപ്പെട്ട ഭാഗം സ്വന്തംനിലയ്ക്ക് പരിശോധിച്ചതില്‍ വിശദീകരണവുമായി റവന്യൂമന്ത്രി കെ രാജന്‍. അപകടകരമായ വിധത്തിലുള്ള പ്രചരണം നടക്കുന്ന സമയത്ത് വിഷയത്തില്‍ പ്രതികരിക്കണമെന്ന് മാധ്യമങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിശദാംശങ്ങള്‍ നേരിട്ടറിയാതെ ലഭ്യമായ വിവരങ്ങള്‍ വെച്ച് പ്രതികരിക്കുന്നത് ശരിയല്ല എന്നുള്ളതുകൊണ്ടാണ് വയനാട് ടൗണ്‍ഷിപ്പിലേക്ക് പോയതെന്ന് അദ്ദേഹം
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍, ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ അധ്യാപകര്‍ കേരളം വിട്ടെന്ന് പൊലീസ്. അധ്യാപകനും ഓറല്‍ പതോളജി ആന്റ് മൈക്രോബയോളജി വിഭാഗം മേധാവിയായിരുന്ന ഡോ. എം കെ റാം ആന്ധ്രയിലാണെന്ന് പൊലീസിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. പ്രതി
ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ നിര്‍ദേശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കാണാനുള്ള കെ സുധാകരന്റെ നീക്കം ഫലം കണ്ടില്ലെന്ന് റിപ്പോര്‍ട്ട്. കെ സുധാകരനുമായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിട്ടില്ലെന്നും, അതിനാല്‍ കൂടിക്കാഴ്ച നടന്നിട്ടില്ലെന്നുമാണ് ഖാര്‍ഗെയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുള്ളത്. കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ സി
മലപ്പുറം: വാല്‍പ്പാറ വാഹനാപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയില്‍ നിന്നും പരമാവധി സഹായം നല്‍കും. വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ് ഏര്‍പ്പെടുത്തും. അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുദര്‍ശനം നടക്കുന്ന അമ്പലപ്പറമ്പ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീപിടിത്തം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും ഐസിയു പ്രവര്‍ത്തന സജ്ജമായില്ലെന്ന് പരാതി. തുണി കെട്ടി മറച്ചാണ് താല്‍ക്കാലിക ഐസിയുകള്‍ പ്രവര്‍ത്തിക്കുന്നത്. ഐസിയു, വെന്റിലേറ്റര്‍ ബെഡുകള്‍ക്ക് ക്ഷാമവും നേരിടുന്നുണ്ട്. മെഡിക്കല്‍ കോളേജില്‍ നിലവില്‍ ഗുരുതര പ്രസിസന്ധിയാണെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് മേധാവി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്