ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ജീവനൊടക്കിയ സംഭവത്തില്‍ കണ്ണൂരില്‍ വ്യാപക പ്രതിഷേധം. ആത്മഹത്യാ ചെയ്യാന്‍ ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു വിവിധ സംഘടനകളുടെ പ്രതി ഷേധം. തുടര്‍ന്ന് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. കോണ്‍ഗ്രസ്, ബിജെപി, മുസ്ലീം ലീഗ്, യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച,
പരിക്കേറ്റ് വീട്ടുമുറ്റത്തെത്തിയ മയിലിനെ കൊന്ന് കറിവച്ച് കഴിച്ചയാൾ അറസ്റ്റിൽ. മയിലിനെ എറിഞ്ഞുവീഴ്ത്തി ഭക്ഷിച്ച കണ്ണൂർ തളിപ്പറമ്പ് സ്വദേശി തോമസാണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നിന്ന് മയിൽ മാംസവും പിടിച്ചെടുത്തു. ദേശീയ പക്ഷിയായ മയിലിനെ കൊല്ലുന്നത് മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണ്. ഞായറാഴ്ചയായിരുന്നു സംഭവം.
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ തടവുകാരന്‍ ചികിത്സയിലിരിക്കെ മരിച്ചത് കൊലപാതകമെന്ന് തെളിഞ്ഞു. ജയിലിലെ പത്താം ബ്ലോക്കിലെ ജീവപര്യന്തം തടവുകാരനായ കോളയാട് ആലച്ചേരി എടക്കോട്ട് പതിയാരത്ത് ഹൗസില്‍ കരുണാകരന്‍ (86) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ശുചിമുറിയില്‍ വീണ് പരിക്കേറ്റ നിലയില്‍ കരുണാകരനെ കണ്ടെത്തുന്നത്. ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ
കണ്ണൂർ: എം.വി.നികേഷ് കുമാറിനെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തി. പൊതുരംഗത്ത് സജീവമാകുന്നതിനായി അദ്ദേഹം മാധ്യമപ്രവർത്തനം അവസാനിപ്പിച്ചിരുന്നു. 2016 ല്‍ അഴീക്കോട് നിന്ന് എല്‍ഡിഎഫ് സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും യുഡിഎഫിലെ കെ. എം.ഷാജിയോട് പരാജയപ്പെട്ടിരുന്നു. സിഎംപി നേതാവും മുൻ മന്ത്രിയുമായ എം.വി.രാഘവന്‍റെ മകനാണ് നികേഷ് കുമാർ.
കണ്ണൂര്‍: തന്റെ ജന്മദിനാഘോഷത്തിനായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസ നിധിയിലേക്ക് കൈമാറി മാതൃകയായി മൂന്ന് വയസുകാരന്‍. അണ്ടല്ലൂര്‍ സ്വദേശി നിതിന്റെയും ദീപ്തിയുടെയും ഏക മകനായ നൈതിക് നിതിന്‍ ആണ് തന്റെ ജന്മദിനാഘോഷത്തിനായി കരുതിയ തുക കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന് കൈമാറിയത്. നിതിന്‍ മേലൂര്‍
കണ്ണൂര്‍ : വിവാദങ്ങൾക്കൊടുവിൽ പ്രസിദ്ധീകരിച്ച നീറ്റ് പരീക്ഷയുടെ അന്തിമ റാങ്ക് പട്ടികയില്‍ ഒന്നാം റാങ്ക് നേടിയെടുത്തത് കണ്ണൂർ സ്വദേശി ശ്രീനന്ദ് ശർമിള്‍. ആദ്യ ശ്രമത്തിൽ തന്നെ ദേശീയ നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയെടുത്ത സന്തോഷത്തിലാണ് കണ്ണൂർ പൊടിക്കുണ്ട് സ്വദേശി ശ്രീനന്ദ്. 720 ൽ 720 മാർക്കും നേടിയാണ്
കണ്ണൂര്‍: നാട്ടുകാര്‍ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോയ സ്‌കൂള്‍ ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി. പാനൂര്‍ കെകെവി പിആര്‍എം ഹയര്‍സെക്കന്ററി സ്‌കൂളിന്റെ ബസാണ് മുണ്ടത്തോട് - കടവത്തൂര്‍ റോഡിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയത്. വൈകീട്ട് സ്‌കൂള്‍ കുട്ടികളുമായി പോയ ബസാണ് വെള്ളക്കെട്ടില്‍ കുടുങ്ങിയത്. 10 ഓളം കുട്ടികള്‍ ബസിലുണ്ടായിരുന്നു. മുണ്ടത്തോട്
കണ്ണൂര്‍: മട്ടന്നൂരില്‍ കനത്തമഴയില്‍ വെള്ളം കയറിയ റോഡിലൂടെ ഓടിച്ചുപോകു ന്നതിനിടെ, കാര്‍ വെള്ളക്കെട്ടില്‍ ഒഴുകിപ്പോയി. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ വെളിയമ്പ്ര കൊട്ടാരം പെരിയത്താണ് സംഭവം. കര്‍ണാടക രജിസ്‌ട്രേഷന്‍ കാറാണ് മുങ്ങിയത്. വെള്ളം കയറിയ റോഡിലൂടെ ഓടിച്ചു പോകു ന്നതിനിടെ, റോഡരികില്‍ വെള്ളം നിറഞ്ഞ താഴ്ച്ചയിലേക്ക് നിയന്ത്രണം
കണ്ണൂർ: മഴക്കുഴി നിർമ്മിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടെത്തിയത് നിധി കുംഭം. ശ്രീകണ്ഠാപുരം നഗരസഭയിലെ ചെങ്ങളായി പരിപ്പായി ഗവ. യു.പി സ്കൂളിന് സമീപത്തു നിന്നാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള സ്വർണം, വെള്ളി ആഭരണങ്ങളും നാണയങ്ങളും കണ്ടെത്തിയത് പുതിയ പുരയിൽ താജുദ്ദീൻ്റെ റബ്ബർ തോട്ടത്തിൽ നിന്ന് തൊഴിലുറപ്പ് തൊഴിലാളി കൾക്കാണ് ആഭരണങ്ങൾ ലഭിച്ചത്.
കണ്ണൂര്‍: ഇരിട്ടിയില്‍ വയോധികന്‍ അപകടത്തില്‍ മരിച്ചു. ഇടുക്കി സ്വദേശിയായ രാജനാണ് മരിച്ചത്. മഴയത്ത് കുട ചൂടി നടപ്പാതയിലൂടെ നടക്കുകയായിരുന്ന രാജന്‍ കാല്‍ തെന്നിയാണ് റോഡിലേക്ക് വീണത്. വീണ സ്ഥലത്തു നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പാഞ്ഞെത്തിയ വാഹനം ഇടിച്ച് തെറിപ്പിച്ചു. പരിക്കേറ്റ് രാജന്‍ റോഡില്‍ കിടക്കുമ്പോള്‍ വാഹനങ്ങള്‍ ഇതുവഴി കടന്നുപോയി.