കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു, അടിയന്തര അന്വേഷണത്തിന് ഉത്തരവ്


കൊല്ലം: കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മിഥുന്‍(13)ണ് മരിച്ചത്. തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലാണ് സംഭവം.കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ കയറിയപ്പോള്‍ വൈദ്യുതി ലൈനില്‍ നിന്ന് കുട്ടിക്ക് ഷോക്കേല്‍ക്കുകയായിരുന്നു വെന്നാണ് പ്രാഥമിക വിവരം.

കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്ക വെ യായിരുന്നു അപകടം. വൈദ്യുതി ലൈന്‍ താഴ്ന്നാണ് കിടക്കുന്നതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പ്രദേശവാസികളടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

സംഭവത്തില്‍ മന്ത്രി ശിവന്‍കുട്ടി അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമാണെന്ന് മന്ത്രി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.


Read Previous

എംബിബിഎസ് സീറ്റിനായി രാജ്യത്ത് കടുത്ത പോരാട്ടം; കേരളത്തില്‍ ഒരു സീറ്റിനായി മത്സരിക്കുന്നത് 42 പേര്‍, കണക്കുകള്‍ ഇങ്ങനെ

Read Next

കെ എം സി സി കാല്‍പ്പന്തുത്സവത്തിന് ജൂലൈ 18ന് റിയാദില്‍ തിരശ്ശീല ഉയരും, കലാശകൊട്ടില്‍ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »