ഗാസയിൽ കുടുങ്ങിയത് നാല് ഇന്ത്യക്കാർ; ഒഴിപ്പിക്കാൻ സാധിക്കുന്ന സാഹചര്യമല്ല’- വിദേശകാര്യ മന്ത്രാലയം


ന്യൂഡൽഹി: ​ഗാസയിൽ നിലവിൽ നാല് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായും അവരെ ഇപ്പോൾ ഒഴിപ്പിക്കാൻ ബുദ്ധിമാട്ടണെന്നും വിദേശകാര്യ മന്ത്രാലയം. സാഹ ചര്യം അനുകൂലമായാൽ ഉടനെ അവരെ തിരച്ചെത്തിക്കാൻ നടപടി സ്വീകരിക്കു മെന്നും മന്ത്രാലയും വ്യക്തമാക്കി. ഹമാസ് ആക്രമണത്തിൽ അഷ്കലോണിൽ ഒരു ഇന്ത്യക്കാരിക്ക് പരിക്കേറ്റിരുന്നു.

​ഗാസയിലെ സ്ഥിതി​ഗതികൾ കാരണം ഒഴിപ്പിക്കൽ ഇപ്പോൾ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ അവസരം കിട്ടിയാൽ അവരെ ഉടൻ പുറത്തെത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാ​ഗ്ചി പറഞ്ഞു. 

കുടുങ്ങി കിടക്കുന്നവരിൽ ഒരാൾ വെസ്റ്റ് ബാങ്കിലാണ്. ​ഗാസയിൽ ഇന്ത്യക്കാർ അരും മരിച്ചതായി ഇതുവരെ റിപ്പോർട്ടില്ല. ഇസ്രയേലിനെതിരായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. സാധാരണക്കാർ കൊല്ലപ്പെടുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോ​ദി ആശങ്കയുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അദ്ദേഹം ആ​ദാരം അർപ്പിച്ചു. എല്ലാത്ത രത്തിലുമുള്ള ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നു. ഭീകരതയ്ക്കെതിരെ രാജ്യാന്തര സമൂ​ഹം ഒരുമിച്ചു രം​ഗത്തെത്തണമെന്നും  അരിന്ദം ബാ​ഗ്ചി വ്യക്തമാക്കി. 


Read Previous

ഹമാസിനെ വാഴ്ത്തിയാല്‍ പണി കിട്ടും; ഭീകരവാദത്തിനെതിരെ ആഗോളതലത്തില്‍ നിരീക്ഷണമേര്‍പ്പെടുത്തി മെറ്റ, മെറ്റയുടെ നയങ്ങള്‍ ലംഘിച്ച 7,95,000 ലധികം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തു.

Read Next

ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതം’- വിഎസ് അച്യുതാനന്ദന് പിറന്നാൾ ആശംസകളുമായി മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »