കല്ലുമ്മൽ എഫ്.സി. അക്കാദമി ഫുട്ബോൾ മേള : ഫോകോ സോക്കർ ദമ്മാം ചാമ്പ്യന്മാർ


റിയാദ്: കല്ലുമ്മൽ എഫ്.സി.യും റിയാദ് സോക്കർ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച അക്കാദമി തല സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ, ഫോകോ സോക്കർ അക്കാദമി ദമ്മാം യുണൈറ്റഡ് ഫുട്ബോൾ അക്കാദമി റിയാദിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി.

വെള്ളിയാഴ്ച രാവിലെ ആരംഭിച്ച ടൂർണമെന്റിൽ ഇന്ത്യ, അറബ് രാജ്യങ്ങൾ, ശ്രീലങ്ക എന്നിവിടങ്ങളിലെ ടീമുകൾ പങ്കെടുത്തു. സെമിഫൈനലിൽ റിയാദ് സോക്കർ അക്കാദമിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ഫോകോ സോക്കർ ഫൈനലിലെത്തിയത്. അതേസമയം, ഗ്രാസ് റൂട്ട്സ് അക്കാദമി ദമ്മാമിനെ നിർണായകമായ സഡൻഡെത്തിൽ പരാജയപ്പെടുത്തി യുണൈറ്റഡ് ഫുട്ബോൾ അക്കാദമി റിയാദ് ഫൈനലിലേക്ക് പ്രവേശിച്ചു.

ഫൈനൽ മത്സരം ആവേശഭരിതമായിരുന്നു. തുടക്കത്തിൽ തന്നെ ഫോകോ സോക്കറിനായി അക്രം ഗോൾ നേടി ലീഡ് നേടി. തുടർന്ന് ശക്തമായ പ്രതിരോധം കാഴ്ചവച്ച യുണൈറ്റഡ് ഫുട്ബോൾ അക്കാദമി കുട്ടികളെ റിയാദിലെ പ്രേക്ഷകർ ഉത്സാഹിപ്പിച്ചെങ്കിലും, അക്രം വീണ്ടും വലയിലാഴ്ത്തി വിജയം ഉറപ്പിച്ചു. ഫൈനലിലെ മാൻ ഓഫ് ദി മാച്ച് പട്ടവും അക്രത്തിനായിരുന്നു.

മത്സരങ്ങൾ റിയാദിലെ അറിയപ്പെടുന്ന റഫറിമാരായ നൗഷാദ്, അൻസാർ, ആദിൽ എന്നിവർ നിയ ന്ത്രിച്ചു.ടൂർണമെന്റിലെ മികച്ച കീപ്പർ ആസിം (യുണൈറ്റഡ് ഫുട്ബോൾ അക്കാദമി – റിയാദ്) മികച്ച പ്രധിരോധ കളിക്കാരൻ ഹിഷാം ( ഫോകോ സോക്കർ അക്കാദമി ദമ്മാം), ടൂർണമെന്റിലെ ടോപ് സ്‌കോറർ അക്രം (ഫോകോ സോക്കർ അക്കാദമി ദമ്മാം), ഏറ്റവും നല്ല കളിക്കാരൻ ഹിഷാം (ഫോകോ സോക്കർ അക്കാദമി ദമ്മാം) എന്നിവരെ തെരെഞ്ഞടുത്തു.

ചാമ്പ്യന്മാർക്കുള്ള ട്രോഫി യുണൈറ്റഡ് എഫ് സി റിയാദ് പ്രസിഡണ്ട് ബാബു മഞ്ചേരിയും റണ്ണേഴ്‌സി നുള്ള ട്രോഫി റിയാദ് സോക്കർ അക്കാദമി കോച്ച് ആത്തിഫ് ബുഖാരിയും സമ്മാനിച്ചു.കമ്മു സലിം, ഫൈസൽ പാഴൂർ, ചെറിയാപ്പു മേൽമുറി, കാദർ പാഴൂർ ഷഫീഖ് വള്ളുവമ്പ്രം, മജീദ് ബക്‌സർ, ജാനിസ്, ബാവ ഇരുമ്പുഴി, മിഷാൽ, ഷബീർ മലപ്പുറം, നൗഷാദ് ഇന്ത്യനൂർ, ജസീം കരുവാരക്കുണ്ട്, അബ്‌ദു എന്നിവർ വിജയികൾക്കുള്ള മെഡലുകൾ കൈമാറി ശാമിൽ പാഴൂർ, ആത്തിഫ്, ദാമിൻ, അബ്ദുൽ ഹാദി എന്നിവർ നേതൃത്വം നൽകി.


Read Previous

ഏഷ്യാ കപ്പ് കിരീടം ഏറ്റുവാങ്ങാതെ ടീം ഇന്ത്യ, നഖ്‍വിയിൽ നിന്ന് സ്വീകരിക്കില്ലെന്ന് തീരുമാനം; മൈതാനത്തെ ഓപ്പറേഷൻ സിന്ദൂറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Read Next

പിഎംഫ് പൊന്നോണവും സൗദിയുടെ 95-ാമത് ദേശീയ ദിനാഘോഷവും സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »