ഹൃദയാഘാതം: മലപ്പുറം പട്ടർക്കടവ് സ്വദേശി മക്കയില്‍ നിര്യാതനായി


മക്ക : ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. പട്ടർക്കടവ് പള്ളിപ്പടി സ്വദേശി ഉസ്മാൻ കൊണോത്തോടികയാണ് മരിച്ചത്. മക്കയിലെ താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും തൽക്ഷണം മരിക്കുകയുമായിരുന്നു.

മക്ക കെ.എം.സി.സി അസീസിയ ജൂനൂബിയ ഏരിയാകമ്മിറ്റി അംഗമായിരുന്നു. പിതാവ്: കുഞ്ഞാലന്‍ കുട്ടി, ഭാര്യ: സാഹിറ. രണ്ട് മക്കളുണ്ട്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


Read Previous

കോവിഡിന് ശേഷമുള്ള ‘പെട്ടെന്നുള്ള മരണങ്ങൾക്ക്’ വാക്സിനുകളുമായി ബന്ധമില്ലെന്ന് ദേശീയ പഠനം

Read Next

യുഎഇ പാസ്പോർട്ട് ഉണ്ടെങ്കിൽ ഈ രാജ്യങ്ങളിലേക്ക് വിസയില്ലാതെ പറക്കാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »