രണ്ടു ദിവസത്തെ കുവൈത്ത് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഇന്ത്യയിൽ തിരിച്ചെത്തി, കുവൈത്ത് പ്രധാനമന്ത്രി നേരിട്ടെത്തിയാണ് നരേന്ദ്ര മോദിയെ യാത്രയാക്കിയത്,


കുവൈത്ത് സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഡല്‍ഹിയില്‍ തിരിച്ചെത്തി. കുവൈത്ത് പ്രധാനമന്ത്രി നേരിട്ടെത്തിയാണ് നരേന്ദ്ര മോദിയെ യാത്രയാക്കിയത്. നേരത്തെ പ്രധാനമന്ത്രി കുവൈത്ത് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുനേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ബയാന്‍ കൊട്ടാരത്തിലെത്തിയ അദ്ദേഹത്തിന്, കുവൈത്ത് പ്രധാനമന്ത്രി അഹ്‌മദ് അല്‍ അബ്ദുല്ല അല്‍ അഹ്‌മദ് അല്‍ സബാഹ് ആചാരപരമായ സ്വീകരണവും നല്‍കിയിരുന്നു.

പ്രതിരോധം, സാംസ്‌കാരിക വിനിമയം, കായികം, ഊർജ്ജ മേഖലകളിൽ ഇന്ത്യ-കുവൈറ്റ് സഹകര ണത്തിന് ധാരണയായി.പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. ബന്ധപ്പെട്ട ധാരണാപത്രങ്ങൾ ഇരു നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ ഒപ്പിട്ടു.

സാമ്പത്തിക സഹകരണം, രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതികം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയവയിലെ തന്ത്രപരമായ പങ്കാളിത്തം ചർച്ച ചെയ്തു. ഊർജം, പ്രതിരോധം, മെഡിക്കൽ ഉപകരണങ്ങൾ, ഫാർമ, ഫുഡ് പാർക്കുകൾ തുടങ്ങിയ മേഖലകളിലെ നിക്ഷേപ അവസരങ്ങൾ വിലയിരുത്താൻ കുവൈറ്റ് ഇൻവെസ്റ്റ്‌മെന്റ് അതോറിട്ടിയെ മോദി ക്ഷണിച്ചു.

പരമ്പരാഗത വൈദ്യശാസ്ത്രം, കാർഷിക ഗവേഷണം എന്നിവയിലെ സഹകരണവും ചർച്ചാവിഷയ മായി. വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, കൃഷി, സുരക്ഷ, സംസ്കാരം എന്നീ മേഖലകളിൽ സംയുക്ത വർക്കിംഗ് ഗ്രൂപ്പുകൾ രൂപീകരിച്ചു.

അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ‘വിശിഷ്ടാതിഥി’യായി തന്നെ ക്ഷണിച്ചതില്‍ പ്രധാന മന്ത്രി നന്ദി രേഖപ്പെടുത്തി. പ്രധാനമന്ത്രിയോട് വൈകാരികമായി പ്രതികരിച്ച അമീര്‍, കുവൈത്തിലും ഗള്‍ഫ് മേഖലയിലും മൂല്യവത്തായ പങ്കാളി എന്ന നിലയില്‍ ഇന്ത്യയുടെ പങ്കിനെ അഭിനന്ദിക്കുകയും ചെയ്തു. കുവൈത്ത് വിഷന്‍ 2035 യാഥാര്‍ഥ്യമാക്കുന്നതില്‍ ഇന്ത്യയുടെ വലിയ പങ്കും സംഭാവനയും പ്രതീക്ഷിക്കുന്നതായും അമീര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യ സന്ദര്‍ശിക്കാന്‍ അമീറിനെ പ്രധാനമന്ത്രി ക്ഷണിച്ചിട്ടുണ്ട്.

രണ്ടു ദിവസത്തെ കുവൈത്ത് സന്ദർശനം പൂർത്തിയാക്കി ഇന്നലെ മോദി ഡൽഹിയിലെത്തി.


Read Previous

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം ദുബായിൽ നടക്കും

Read Next

നവോദയ റിയാദ് കലണ്ടർ പ്രകാശനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »