രണ്ടാമത്തെ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചു രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം


തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽൽഎയ്‌ക്കെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം നൽകി കോടതി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിച്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നിവയാണ് ഉപാധികൾ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യത്തെ കേസിൽ ഹൈക്കോടതി അറസ്റ്റ് ചെയ്യുന്നത് വിലക്കിയിരുന്നു. ഈ കേസിൽ വാദം നടക്കുന്നതിനിടെയാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. കെപിസിസിക്ക് വന്ന ഇ മെയിൽ പരാതി പൊലീസിന് കൈമാറുകയായിരുന്നു.

കേസിൽ പരാതിക്കാരി മൊഴി നൽകിയിരുന്നു. എസ് പി പുങ്കൂഴലിയാണ് മൊഴി രേഖപ്പെടുത്തിയത്. രക്ഷപ്പെടാൻ കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി. പല പ്രാവശ്യം ഭീഷണിപ്പെടുത്തിയെന്നും പേടി കാരണമാണ് ഇത്രയും നാൾ പുറത്ത് പറയാതിരുന്നതെന്നുമാണ് പരാതിക്കാരിയുടെ മൊഴിയിൽ പറയുന്നത്.


Read Previous

നാളെ വടക്കന്‍ പോര്; ഇന്ന് നിശബ്ദ പ്രചാരണം; ശനിയാഴ്ച ഫലം അറിയാം

Read Next

രാഹുൽ നാളെ പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയേക്കും ഒളിവുജീവിതം അവസാനിപ്പിച്ച് പുറത്തേക്ക്? 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »