മധ്യപ്രദേശില്‍ നിന്നുള്ള അപൂര്‍വ്വ വാര്‍ത്ത: പാമ്പ് പിടിത്തക്കാരനെ കടിച്ചു; രാജവെമ്പാല ചത്തു!


ഭോപ്പാല്‍: ഒരാളെ കടിച്ച ശേഷം ആളിന് അത്യാഹിതം സംഭവിക്കുന്നതിന് പകരം വിഷമുള്ള പാമ്പ് ചത്തു എന്ന് കേട്ടാല്‍ എങ്ങനെയായിരിക്കും പ്രതികരണം?, ഞെട്ടിയി ല്ലെങ്കിലേ അത്ഭുതമുള്ളൂ. പാമ്പ് കടിച്ചാല്‍ ആളുടെ നില എങ്ങനെയുണ്ട്?, ജീവന്‍ തിരിച്ചുകിട്ടിയോ എന്നിങ്ങനെയുള്ള ചോദ്യങ്ങളായിരിക്കും സാധാരണയായി ഉയര്‍ന്നു വരാറ്. ഇപ്പോള്‍ മധ്യപ്രദേശില്‍ നിന്നുള്ള അപൂര്‍വ്വ വാര്‍ത്തയാണ് സോഷ്യല്‍മീഡി യയില്‍ വൈറലാകുന്നത്.

മധ്യപ്രദേശിലെ സാഗറില്‍ രാജവെമ്പാലയാണ് പാമ്പ് പിടിത്ത വിദഗ്ധനെ കടിച്ചത്. ഇതല്ല അമ്പരിപ്പിക്കുന്നത്. പാമ്പ് പിടിത്ത വിദഗ്ധനെ കടിച്ച രാജവെമ്പാല വൈകാതെ തന്നെ ചാവുകയും പാമ്പ് പിടിത്ത വിദഗ്ധന്‍ ആശുപത്രിയില്‍ സുഖംപ്രാപിക്കുകയും ചെയ്തു എന്നതാണ് അമ്പരപ്പിക്കുന്നത്.

ജൂലൈ 18ന് ചന്ദ്രകുമാര്‍ എന്ന പാമ്പ് പിടിത്ത വിദഗ്ധനെയാണ് രാജവെമ്പാല കടിച്ചത്. റോഡില്‍ രാജവെമ്പാലയെ കണ്ടപ്പോള്‍ നാട്ടുകാര്‍ ചന്ദ്രകുമാറിനെ വിവരം അറിയി ക്കുകയായിരുന്നു. അഞ്ചടി നീളമുള്ള പാമ്പിനെ പിടികൂടുന്നതിനിടെയാണ് കടിയേറ്റത്. ഉടന്‍ തന്നെ ചന്ദ്രകുമാറിനെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപ ത്രിയില്‍ വെച്ച് ആരോഗ്യനില വീണ്ടെടുത്ത ചന്ദ്രകുമാര്‍ ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി വിട്ടു. എന്നാല്‍ പാമ്പിനെ വൈകാതെ തന്നെ ചത്തനിലയില്‍ കണ്ടെത്തു കയായിരുന്നു. പാമ്പിനെ പിടികൂടി പ്ലാസ്റ്റിക് ബോക്‌സിലാണ് അടച്ചത്. ബോക്‌സില്‍ ശ്വാസം കിട്ടുന്നതിനായി ഒരു ദ്വാരം പോലും ഇട്ടിരുന്നില്ല. ഇത്തരത്തില്‍ ശ്വാസം കിട്ടാതെ പാമ്പ് ചത്തുപോകുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.


Read Previous

ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ട ആളുകളെ മുഴുവനും കണ്ടെത്താനാവില്ല: ഐഎസ്ആര്‍ഒ മേധാവി

Read Next

സാധ്യമായതെല്ലാം ചെയ്യും, അര്‍ജുന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »