വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ പുലി പിടിച്ചു; വാല്‍പ്പാറയില്‍ കുട്ടിക്കായി തിരച്ചില്‍


തൃശൂര്‍: തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ നാലു വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ നാലുവയസുകാരിയെ പുലി ആക്രമിക്കുകയായിരുന്നു.ഇന്ന് വൈകിട്ട് ആറോടെയാണ് സംഭവം. ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകള്‍ രജനിയെയാണ് പുലി പിടിച്ചത്. കുട്ടിക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

നിരന്തരമായി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാല്‍പ്പാറ. കുട്ടിയെ കണ്ടെത്തുന്നതിനായി പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്‌സും വനംവകുപ്പും നാട്ടുകാരുമടക്കം വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.


Read Previous

ഇറാന്റെ എല്ലാ ആണവ കേന്ദ്രങ്ങളും തകര്‍ക്കും’; അതിനായി അമേരിക്കയുടെ അനുമതിക്ക് കാത്തിരിക്കില്ല’: മുന്നറിയിപ്പുമായി ഇസ്രയേല്‍

Read Next

മുട്ടത്തുവ‍ർക്കിയെ പുലഭ്യം പറഞ്ഞവർ പിന്നീട് മുട്ടത്തുവർക്കി അവാർഡ് വാങ്ങി മുട്ടത്തുവർക്കി മലയാളത്തി​ന്റെ മഹാഭാ​ഗ്യം എന്ന് പ്രസം​ഗിച്ചത് ആരും മറന്നിട്ടില്ല’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »