ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളില്‍ പെയ്ത അതിശക്തമായ മഴയെത്തുടര്‍ന്ന് റാന്നി ടൗണ്‍ ഒറ്റപ്പെട്ടു. പമ്പയില്‍ അതിവേഗം ജലനിരപ്പ് ഉയരുകയാണ്. റാന്നി വടശ്ശേരിക്കര റോഡ് മുങ്ങി. ടൗണിലെ കടകളിലും വെള്ളം കയറിയിട്ടുണ്ട്. മേഖലയിലാകെ വൈദ്യുതി വിച്ഛേദിച്ചു. വീടിന്റെ മുകള്‍ നിലയിലും മറ്റും അഭയം പ്രാപിച്ചവരെ ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. പമ്പയിലെ അരയാഞ്ഞിലിമണ്ണ് ക്രോസ് വേ മുങ്ങിയ നിലയിലാണ്. വളരെപെട്ടെന്നാണ് ഇവിടെ വെള്ളം കയറിയത്. പല വീടുകളിലും ആളുകള്‍ ഒറ്റപ്പെട്ടു. ആളുകളെ ഡിങ്കി ബോട്ടുകളിലാണ് മാറ്റിയത്
റാന്നി ടൗണിലെ പല ഭാഗങ്ങളും അരപ്പൊക്കത്തില്‍ വെള്ളത്തിനടിയിലായി. ഒറ്റരാത്രി കൊണ്ടാണ് റാന്നിയിലെ സ്ഥിതി ആകെ മാറിമറിഞ്ഞത്. വെള്ളം ഇനിയും ഉയര്‍ന്നേക്കാമെന്ന് പ്രദേശത്തെ വ്യാപാരികള്‍ ഉള്‍പ്പെടെ ആശങ്കപ്പെടുന്നു. ‘ഞങ്ങളുടെ വീടിന് സമീപം ഇപ്പോള്‍ വെള്ളം അല്പം ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ടൗണില്‍ വെള്ളം വീണ്ടും ഒന്നര അടിയോളം ഉയരാനാണ് സാധ്യത. അതിനുശേഷമേ ജലനിരപ്പ് താഴാന്‍ തുടങ്ങൂ. ഇത് ഒട്ടും പ്രതീക്ഷിച്ചതല്ല. പുലര്‍ച്ചെ 1:30ഓടെയാണ് സാഹചര്യം ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞത്’ -പ്രദേശവാസി പ്രതികരിച്ചു. അരമണിക്കൂര്‍ കൊണ്ട് എല്ലായിടത്തും വെള്ളം കയറിയെന്നും 2018ലെ പ്രളയത്തിന് സമാന അവസ്ഥയാണെന്നും മറ്റൊരാൾ പറഞ്ഞു.
2018ലെ പ്രളയത്തില്‍ 1.5 കോടി രൂപയുടെ നഷ്ടം സംഭവിച്ച കാര്യം ഓര്‍ത്തെടുത്ത വ്യാപാരി, ഇത്തവണ ജീവനക്കാരുടെ സഹായത്തോടെ സാധനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണെന്ന് വ്യക്തമാക്കി. ‘2018ലെ പ്രളയത്തില്‍ എനിക്ക് 1.5 കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നു. ഇത്തവണ ഇതുവരെ വലിയ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. വെള്ളപ്പൊക്കം അപ്രതീക്ഷിതമായിരുന്നതിനാല്‍ സാധനങ്ങള്‍ മാറ്റിത്തുടങ്ങുന്നതേയുള്ളൂ. കുറച്ചു ജീവനക്കാര്‍ മാത്രമാണ് എത്തിയിട്ടുള്ളത്. അവരുടെ സഹായത്തോടെ സാധനങ്ങള്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റുകയാണ്. ഇനി വെള്ളം ഉയര്‍ന്നില്ലെങ്കില്‍ വലിയ നാശനഷ്ടങ്ങളില്ലാതെ രക്ഷപ്പെടാം.’ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
