കാത്തു നിന്നു മടുത്തു’, പാര്‍ക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസ്സുമായി യുവാവ് വീട്ടില്‍ പോയി


കൊല്ലം: രാത്രി ഏറെ നേരം കാത്തു നിന്നിട്ടും ബസ് വരാതായതോടെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കെഎസ്ആർടിസി ബസുമായി യുവാവ് സ്ഥലം വിട്ടു. പുനലൂരിൽ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം.മദ്യലഹരിയിലായിരുന്ന തെന്മല സ്വദേശി ബിനീഷ് ആണ് വീട്ടിൽ പോകാൻ കെഎസ്ആർടിസി ബസുമായി കടന്നു കളഞ്ഞത്.

തൂക്കുപാലത്തിന് സമീപമുള്ള വലിയ പാലത്തിലൂടെ ലൈറ്റ് ഇടാതെ ഒരു കെഎസ്ആ ർടിസി ബസ് വരുന്ന ശ്രദ്ധയില്‍പെട്ട് സംശയം തോന്നി ഹൈവേ പൊലീസ് ടിബി ജംഗ്ഷനിൽ വണ്ടി തടഞ്ഞു. എന്നാൽ ബസ് നിർത്താതെ ഐക്കര ക്കോണം ഭാഗ ത്തേക്ക് പോവുകയായിരുന്നു. സംഭവം അത്ര വെടിപ്പല്ലെന്ന് മനസിലാക്കി ബസിന് പുറകെ വിട്ട പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

സംഭവത്തിൽ പുനലൂർ കെഎസ്ആർടിസി ഡിപ്പോയിലെ ഉദ്യോഗസ്ഥർ പരാതി നല്‍കി വാഹന മോഷണ കേസില്‍ പുനലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതി മദ്യ ലഹരിയിൽ ചെയ്തതാണോ അതോ മറ്റൊ‌ന്തെങ്കിലും ഉദ്ദേശം ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.


Read Previous

അര്‍ജുനായുള്ള തിരച്ചില്‍ ദുഷ്‌കരം; നദിയില്‍ ഒഴുകിപ്പോയോ എന്ന് സംശയം; നാവിക സേനയെ വിളിക്കും

Read Next

കൊടുക്കാനുള്ള പെൻഷൻ കുറച്ചെങ്കിലും നൽകിക്കൂടേ?; സർക്കാരിനോട് ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »