ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ഇറാനെതിരെ ശക്തമായ നീക്കത്തിനൊരുങ്ങി എതിരാളികൾ. ഇറാന്റെ ഊർജ്ജ മേഖലയെയും പ്രധാന വൈദ്യുതി നിലയങ്ങ ളെയും തകർക്കുമെന്ന തരത്തിലുള്ള ഭീഷണികൾ പുറത്തുവരുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നു. യുദ്ധസമയത്ത് പോലും ജനീവ കൺവെൻഷൻ പോലുള്ള അന്താരാഷ്ട്ര കരാറുകൾ പ്രകാരം സിവിലിയ ൻമാരെ ബാധിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുന്നത് കുറ്റകരമാണ്.

അടുത്ത കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഇറാന്റെ പവർ ഗ്രിഡുകൾക്ക് നേരെ ആക്രമണമുണ്ടാകു മെന്നാണ് പുറത്തുവരുന്ന സൂചനകൾ. രാജ്യത്തെ പൂർണ്ണമായും നിശ്ചലമാക്കുക എന്ന ലക്ഷ്യത്തോടെ യുള്ള നീക്കമാണിതെന്ന് നിരീക്ഷകർ കരുതുന്നു. ഇറാന്റെ ഊർജ്ജ മേഖലയിലുണ്ടാകുന്ന ഏതൊരു മാറ്റവും ആഗോള വിപണിയിൽ എണ്ണവില വർദ്ധനവിനും സാമ്പത്തിക അസ്ഥിരതയ്ക്കും കാരണമാകും.
ഇറാന്റെ സാമ്പത്തിക ഭദ്രത തകർക്കാൻ ലക്ഷ്യമിട്ട് വൈദ്യുതി നിലയങ്ങളും എണ്ണ ശുദ്ധീകരണ ശാലകളും ആക്രമിക്കപ്പെട്ടേക്കാം.വൈദ്യുതി നിലയങ്ങൾ തകരുന്നതോടെ കുടിവെള്ള വിതരണം, ആശുപത്രികൾ, വാർത്താവിനിമയ സംവിധാനങ്ങൾ എന്നിവ പൂർണ്ണമായും നിലയ്ക്കും. ഇറാനെ പൂർണ്ണമായി നശിപ്പിക്കുമെന്ന തരത്തിലുള്ള പ്രസ്താവനകൾ ലോകമെമ്പാടുമുള്ള വിപണികളെയും എണ്ണവിലയെയും ബാധിക്കുമെന്ന് ആശങ്കയുണ്ട്. മേഖലയിലെ സമാധാനശ്രമങ്ങൾ പരാജയപ്പെട്ടാൽ ഒരു വലിയ സൈനിക നീക്കത്തിന് ലോകം സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
