ഖത്തറിലെ യുഎസ് വിമാനങ്ങള്‍ കാണാനില്ല, ബഹ്‌റൈനിലെ കപ്പലും; അമേരിക്ക സൈനിക വിമാനങ്ങളും കപ്പലുകളും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു? രഹസ്യനീക്കം നടക്കുന്നു.


ദോഹ: പശ്ചിമേഷ്യയില്‍ അമേരിക്ക ചില രഹസ്യ നീക്കങ്ങള്‍ നടത്തുന്നു എന്ന് റിപ്പോര്‍ട്ട്. മേഖലയില്‍ 19 ഇടങ്ങളിലാണ് അമേരിക്കക്ക് സേനാ താവളങ്ങളുള്ളത്. ജിസിസിയിലെ മിക്ക രാജ്യങ്ങളിലും അമേരി ക്കന്‍ സൈനികരുണ്ട്. കൂടാതെ ഇറാഖ്, സിറിയ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളിലും യുഎസ് സൈന്യം ക്യാമ്പ് ചെയ്യുന്നു. മേഖലയുടെ സുരക്ഷയ്ക്ക് എന്ന പേരിലാണ് സൈനികരെ അമേരിക്ക നിര്‍ത്തിയിരിക്കുന്നത്.

ഇറാനും ഇസ്രായേലും തമ്മില്‍ യുദ്ധം തുടങ്ങിയതോടെ അമേരിക്ക എന്ത് നിലപാട് സ്വീകരിക്കുമെന്നാ ണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഒരു ഭാഗത്ത് ചര്‍ച്ചയുടെ കാര്യങ്ങള്‍ പറയുമ്പോള്‍ തന്നെ ഇറാനെ ആക്ര മിക്കുമെന്ന സൂചനയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കുന്നുണ്ട്. ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള അല്‍ ഖൊമൈനിയോട് കീഴടങ്ങാനും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെയാണ് ഖത്തറിലും ബഹ്‌റൈനിലും അമേരിക്കയുടെ രഹസ്യനീക്കം.

അമേരിക്ക സൈനിക വിമാനങ്ങളും കപ്പലുകളും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു എന്നാണ് റിപ്പോര്‍ട്ട്. റോയിട്ടേഴ്‌സ്, അസോസിയേറ്റഡ് പ്രസ് എന്നീ ഏജന്‍സികള്‍ ഈ വാര്‍ത്ത നല്‍കിയിട്ടുണ്ട്. യുദ്ധത്തില്‍ അമേരിക്ക ഇടപെടാന്‍ പോകുന്നു എന്ന സൂചനയായി ഇതിനെ കാണുന്നവരുണ്ട്. അതേസമയം, ഇറാന്റെ ആക്രമണത്തില്‍ നഷ്ടം കുറയ്ക്കാന്‍ വേണ്ടിയുള്ള മുന്‍കരുതലാണ് എന്നും പറയപ്പെടുന്നു.

പശ്ചിമേഷ്യയില്‍ അമേരിക്കന്‍ സൈന്യം ഏറ്റവും കൂടുതലുള്ളത് ഖത്തറിലാണ്. ദോഹയ്ക്ക് പുറത്തുള്ള അല്‍ ഉദൈദ് വ്യോമതാവളത്തില്‍ 13000ത്തോളം അമേരിക്കന്‍ സൈനികരുണ്ട് എന്നാണ് വിവരം. ഇറാഖിലും സിറിയയിലും അമേരിക്ക നടത്തിയ പല സൈനിക നീക്കങ്ങളും നിയന്ത്രിച്ചിരുന്നത് അല്‍ ഉദൈദ് വ്യോമ താവളത്തില്‍ വച്ചായിരുന്നുവത്രെ.

ഇറാന്റെ മുന്നറിയിപ്പ് ഇങ്ങനെ

ഈ വ്യോമതാവളത്തില്‍ അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ നിരയായി പാര്‍ക്ക് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു വിമാനവും കാണുന്നില്ല. പ്ലാനറ്റ് ലാബ്‌സ് പിബിസിയുടെ ഉപഗ്രഹ ചിത്രം പരിശോധിച്ചാണ് എപി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സൈനിക യാത്രാ വിമാനങ്ങള്‍, യുദ്ധ വിമാനങ്ങള്‍, ഡ്രോണുകള്‍ എന്നിവയെല്ലാം നേരത്തെ വരിയായി നിര്‍ത്തിയിട്ടിരുന്നു.


Read Previous

ആണ്‍സുഹൃത്തിനെ എസ്ഡിപിഐ ഓഫീസില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തു; റസീനയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ആള്‍ക്കൂട്ട വിചാരണ തന്നെയെന്ന് പൊലീസ്

Read Next

നിലമ്പൂരില്‍ സ്വരാജ് വിജയിക്കും; ഫലം വരുന്നതോടെ യുഡിഎഫില്‍ പൊട്ടിത്തെറിയെന്ന് എംവി ഗോവിന്ദന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »