ലുലു സ്റ്റോറുകളില്‍ ഗൂഗിള്‍ പേ സൗകര്യം ; ഗൂഗിള്‍ പേ സേവനമൊരുക്കുന്ന സൗദിയിലെ ആദ്യ റീട്ടെയ്ലറായി ലുലു


റിയാദ് : ഉപഭോക്താക്കള്‍ക്കായി ഗൂഗിള്‍ പേ സൗകര്യത്തിന് തുടക്കം കുറിച്ച് ലുലു. ഇതോടെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ ഷോപ്പിംഗ് സ്മാര്‍ട്ടായും വേഗത്തിലും ലളിതമായും പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്ക് മടങ്ങാം. ഗൂഗിള്‍ പേ സംവിധാനമൊരുക്കുന്ന രാജ്യത്തെ ആദ്യ റീട്ടെയ്ലറാണ് ലുലു.

ഗൂഗിള്‍ പേയും ഗൂഗിള്‍ വാലറ്റും റെഡി

ദേശീയ പെയ്മെന്‍റ് സംവിധാനമായ മദയിലൂടെയാണ് ഗൂഗിള്‍ പേ, ഗൂഗിള്‍ വാലറ്റ് സേവനം ലുലു സ്റ്റോറു കളിൽ സാധ്യമാക്കിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറുകള്‍ വഴി ഡൗണ്‍ലോഡ് ചെയ്ത് ഗൂഗിള്‍ പേ സൗകര്യം ഉപയോഗിക്കാം.

‘ടാപ് ടു പേ’ വഴി ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ വേഗത്തിലും സുരക്ഷിതമായും പൂര്‍ത്തിയാക്കി മടങ്ങാന്‍ ഗൂഗിള്‍ പേ സഹായിക്കും. ഗൂഗിള്‍ വാലറ്റ് ആപ്ലിക്കേഷനിലൂടെ ഡെബിറ്റ്, ക്രെഡിറ്റ്, ലോയല്‍റ്റി കാര്‍ഡുകളടക്കം ചേര്‍ക്കാനും, സൗകര്യത്തിനനുസരിച്ച് ഉപയോഗിക്കാനും കഴിയും. അല്‍റാജ്ഹി, റിയാദ് ബാങ്ക് ഇടപാടുകാര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ സേവനം ലഭിക്കുക. മറ്റ് ബാങ്കുകളിലെ ഉപഭോക്താ ക്കള്‍ക്കും സൗകര്യം ഉടന്‍ ലഭ്യമാക്കുമെന്ന് ലുലു അറിയിച്ചു. ഉപഭോക്താക്കളുടെ ഷോപ്പിംഗ് അനുഭവും കൂടുതല്‍ സ്മാര്‍ട്ടും സുരക്ഷിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലുലുവിന്‍റെ ഈ ചുവടുവെയ്പ്.


Read Previous

ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു; ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

Read Next

എന്നെ പ്രസിഡന്റാക്കിയിരുന്നെങ്കില്‍ പഴയ കോളനി മൊത്തമായി ഭരിച്ചേനെ’; കൊടിക്കുന്നിലിനെ ജാതീയമായി അധിക്ഷേപിച്ച് കെഎംസിസി നേതാവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »